കൊൽക്കത്ത: വിസ കാലാവധി കഴിഞ്ഞതറിയാതെ നാട്ടിലേക്ക് മടങ്ങാൻ കൊൽക്കത്ത വിമാനത്ത ാവളത്തിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം സെയ്ഫ് ഹസൻ പിഴയടച്ച് തടിയൂരി. തെൻറ ആറുമാസത്തെ വിസയുടെ കാലാവധി കഴിഞ്ഞ് രണ്ടു ദിവസമായി എന്ന വിവരം വിമാനത്താവളത്തിൽ വെച്ചാണ് താരം തിരിച്ചറിഞ്ഞത്. ഓപണിങ് ബാറ്റ്സ്മാനായ ഹസൻ 21,600 രൂപയാണ് പിഴയടച്ചത്.
ശേഷം ഇന്ത്യൻ ഹൈകമീഷണർ ഇടപെടുകയും നടപടികൾ പൂർത്തിയാക്കിയ താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ബംഗ്ലാദേശി ടീമിലെ ഒരുസംഘം രണ്ടാം ടെസ്റ്റ് അവസാനിച്ചയുടൻ മടങ്ങി. ശേഷിച്ച കളിക്കാർ തിങ്കളാഴ്ച മടങ്ങാനൊരുങ്ങി ഡംഡം വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.