കോച്ചാവാൻ സെവാഗിന് ക്ഷണം; കുംബ്ലെക്ക് വെല്ലുവിളി

13:12 PM
28/05/2017

മുംബൈ: ​ മുൻ ഇന്ത്യൻ ഒാപണർ വിരേന്ദർ സേവാഗിനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം  കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ബി.സി.സി.ഐ നിർദേശിച്ചതായി റിപ്പോർട്ട്. ക്രിക്കറ്റ് ബോർഡുമായി ഇടഞ്ഞ അനിൽ കുംബ്ലെക്ക് പറ്റിയ എതിരാളിയായാണ് സെവാഗിനെ ബോർഡ് രംഗത്തിറക്കുന്നത്. ഐ.പി.എൽ മത്സരങ്ങൾക്കിടെ ബി.സി.സി.ഐ ജനറൽ മാനേജർമാരിൽ ഒരാളാണ് സെവാഗിനോട് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ തന്നോട് ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും ബന്ധപ്പെട്ടില്ലെന്ന് സെവാഗ് പ്രതികരിച്ചു. 

െഎ.സി.സി ചാമ്പ്യൻസ്​ ട്രോഫിക്ക്​ ശേഷം പരിശീലക സ്ഥാനത്ത്​ കാലവധി പൂർത്തിയാകുന്ന അനിൽ കുംബ്ലെയുടെ പകരക്കാരനെ തേടുകയാണ് ബി.സി.സി.​െഎ. പുതി​യ പരിശീലകനായുള്ള അപേക്ഷകൾ ബി.സി.സി.​െഎ ഉടൻ തന്നെ സ്വീകരിച്ച്​ തുടങ്ങും. പുതിയ ആളുക​ളെ പരിഗണിക്കാതെ കുംബ്ലെക്ക്​ കാലാവധി നീട്ടി നൽകുന്നതിൽ ബി.സി.സി.​െഎ ഭരണസമിതിക്ക്​ യോജിപ്പില്ലെന്നാണ്​ റിപ്പോർട്ടുകൾ. ഇതിനായാണ് സെവാഗിനെ പോലുള്ളവരെ രംഗത്തിറക്കുന്നത്.

പരിശീലക സ്ഥാനത്ത്​ തുടരുന്നതി​​​െൻറ ഭാഗമായി കുംബ്ലെ മുന്നോട്ട്​ വെച്ച ആവശ്യങ്ങൾ ബി.സി.സി.​െഎക്ക്​ സ്വീകാര്യമായില്ല. പല ഇന്ത്യൻ കളിക്കാർക്കും കാലാവധി നീട്ടി നൽകാനും ​പരിശീലക​​​െൻറ ശമ്പളത്തിൽ വർധന വരുത്താൻ കുംബ്ലെ ആവശ്യപ്പെട്ടുവെന്നാണ്​ സൂചന. ഇതെല്ലാം ബോർഡിനെ ചൊടിപ്പിച്ചു. ഐ.സി.സിയുമായുള്ള ക്രിക്കറ്റ് ബോർഡിൻെറ പോരാട്ടത്തിൽ കുംബ്ലെ ഇടപെട്ടതും ബോർഡിന് ദഹിച്ചില്ല. സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് കോച്ചിനെ തെരഞ്ഞെടുക്കുക.

അതിനിടെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​കോ​ച്ച്​​ സ്​​ഥാ​ന​ത്തേ​ക്ക്​ രാ​ഹു​ൽ ദ്രാ​വി​ഡി​നേ​ക്കാ​ൾ മി​ക​ച്ച ഒ​രാ​ളെ ബി.​സി.​സി.​െ​എ​ക്ക്​ ല​ഭി​ക്കി​ല്ലെ​ന്ന്​ മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ നാ​യ​ക​ൻ റി​ക്കി പോ​ണ്ടി​ങ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ​േകാ​ച്ച്​​ സ്​​ഥാ​ന​ത്തേ​ക്ക്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ബി.​സി.​സി.​െ​എ​യു​ടെ അ​റി​യി​പ്പി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ആ​സ്​​ട്രേ​ലി​യ​ൻ താ​രം. ‘‘രാ​ഹു​ൽ ​ദ്രാ​വി​ഡി​നേ​ക്കാ​ൾ മി​ക​ച്ച ഒ​രാ​ളെ ഇൗ ​സ്​​ഥാ​ന​ത്തേ​ക്ക്​ ക​ണ്ടെ​ത്താ​ൻ ബി.​സി.​സി.​െ​എ​ക്ക്​ ക​ഴി​യി​ല്ലെ​ന്നാ​ണ്​ ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ദ്രാ​വി​ഡി​ന്​ താ​ൽ​പ​ര്യ​മു​​​ണ്ടെ​ങ്കി​ൽ ബി.​സി.​സി.​െ​എ​ക്ക്​ മ​റ്റാ​രെ​യും അ​േ​ന്വ​ഷി​ക്കേ​ണ്ടി​വ​രി​ല്ല. ക്രി​ക്ക​റ്റി​ലെ മൂ​ന്ന്​ ഫോ​ർ​മാ​റ്റു​ക​ളും ന​ന്നാ​യി അ​റി​യു​ന്ന താ​ര​മാ​ണ്​ ​ദ്രാ​വി​ഡ്​’’ -പോ​ണ്ടി​ങ്​ വ്യക്തമാക്കി

COMMENTS