ഫിറോസ് ഷാ കോട്ലയിൽ സെവാഗ് ഗേറ്റ്; കരുണിനെ മറന്ന് ഡി.ഡി.സി.എ
text_fieldsന്യൂഡൽഹി: ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ട്വൻറി20 ക്രിക്കറ്റ് മത്സരം ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കെ ഡൽഹി ക്രിക്കറ്റ് അസോസിയേഷന് പറ്റിയ അബദ്ധത്തെക്കുറിച്ചാണ് ടിറ്ററിൽ ആരാധകരുടെ ചർച്ച. ഡൽഹിയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ വിരേന്ദർ സെവാഗിനോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ ഗേറ്റിന് താരത്തിെൻറ പേര് നൽകിയിരുന്നു.
എന്നാൽ, പേരിനു കൂടെ നൽകിയ കുറിപ്പ് ഇങ്ങെന ‘‘ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്ൾ സെഞ്ച്വറി തികച്ച ഏക ഇന്ത്യക്കാരൻ’’. ഡി.ഡി.സി.എയുടെ പിഴവ് ആരാധകർ തിരുത്തി. അവസാനമായി ട്രിപ്ൾ സെഞ്ച്വറികുറിച്ച മലയാളി താരം കരുൺ നായരെ മറന്നതാണ് ആരാധകർ തിരുത്തിയത്. ‘‘രണ്ടു തവണ ട്രിപ്ൾ സെഞ്ച്വറി കുറിച്ച ഏക ഇന്ത്യൻ ബാറ്റ്സ്മാൻ’’ എന്നാക്കിമാറ്റാൻ ആരാധകർ ആവശ്യപ്പെട്ടുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
