ഷ​ർ​ട്ട്​ ധ​രി​ക്കാ​തെ കോഹ്ലി; ട്രോൾ പ്രവാഹം

08:26 AM
06/09/2019

വി​ജ​യ​ക​ര​മാ​യ വെ​സ്​​റ്റി​ൻ​ഡീ​സ്​ പ​ര്യ​ട​ന​ത്തി​നു​ ശേ​ഷം ഷ​ർ​ട്ട്​ ധ​രി​ക്കാ​തെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​മാ​ണി​ത്. എ​ന്നാ​ൽ, താ​രം പ​ങ്കു​വെ​ച്ച ചി​ത്ര​ത്തേ​ക്കാ​ൾ അ​തി​ന​ടി​യി​ലെ ക​മ​ൻ​റു​ക​ളും ഷെ​യ​റു​ക​ളും​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​നെ വൈ​റ​ലാ​ക്കി. 

രാ​ജ്യ​ത്ത്​ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ഇൗ​ടാ​ക്കു​ന്ന വ​ർ​ധി​പ്പി​ച്ച ക​ഴു​ത്ത​റു​പ്പ​ൻ പി​ഴ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്​ കോ​ഹ്​​ലി​യു​ടെ ചി​ത്രം ‘ട്വി​റ്റ​റാ​റ്റി​ക​ൾ’ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഭീ​മ​മാ​യ പി​ഴ​യ​ട​ച്ച ശേ​ഷം ​സ​മ്പ​ന്ന​നാ​യ ക്രി​ക്ക​റ്റ്​ താ​ര​ത്തി​​െൻറ അ​വ​സ്​​ഥ​യെ​ന്ന രീ​തി​യി​ലാ​ണ്​ ട്രോ​ളു​ക​ൾ. 

ഇൗ​യി​ടെ, ഹെ​ൽ​മ​റ്റ്​ ധ​രി​ച്ചി​ട്ടും ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൈ​വ​ശം വെ​ച്ചി​ല്ലെ​ന്നു​ കാ​ര​ണം പ​റ​ഞ്ഞ്​ ദി​നേ​ഷ്​ മ​ദാ​ൻ എ​ന്ന വ്യ​ക്​​തി​യി​ൽ​നി​ന്ന്​ 23,000 രൂ​പ പി​ഴ ഇൗ​ടാ​ക്കി​യ​ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക്ക്​ വ​ഴി​വെ​ച്ചി​രു​ന്നു. 

Loading...
COMMENTS