Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്രീദിക്ക് ഇന്ത്യൻ ടീമിൻെറ സ്നേഹസമ്മാനം

text_fields
bookmark_border
അഫ്രീദിക്ക് ഇന്ത്യൻ ടീമിൻെറ സ്നേഹസമ്മാനം
cancel

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്താൻ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ സ്നേഹസമ്മാനം. ഇന്ത്യൻ ടീമംഗങ്ങളുടെ ഒപ്പോടു കൂടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഏകദിന ജഴ്സിയാണ് പാക് വെടിക്കെട്ട് താരത്തിന് സന്ദേശമെത്തിയത്. പാക് പത്രപ്രവർത്തകൻ ഫൈസാൻ ലഖനിയാണ് ജഴ്സിയുടെ ചിത്രം ട്വിറ്ററിൽ അപ്ലോഡ് ചെയ്തത്. 

യുവരാജ് സിംഗ്, ആശിഷ് നെഹ്റ, ജസ്പ്രീത് ബുമ്ര, സുരേഷ് റെയ്ന, പവൻ നേഗി, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ആർ അശ്വിൻ, ഹർദിക് പാണ്ഡ്യ, മുൻ കോച്ച് രവി ശാസ്ത്രി എന്നിവരാണ് അഫ്രീദിക്ക് ആശംസ നേർന്നത്. അഫ്രീദിക്കെതിരെ കളിക്കുന്നത് സന്തോഷമുണ്ടാക്കുന്നതാണെന്ന് കോഹ്ലി പ്രത്യേക സന്ദേശം കുറിച്ചിട്ടുണ്ട്. 

ഇതിനകം ടെസ്റ്റ് ഏകദിന ഫോർമാറ്റുകളിൽ നിന്നും വിരമിച്ച അഫ്രീദി  ഫെബ്രുവരിയിൽ ട്വൻറി^20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 21-വർഷം നീണ്ട അന്താരാഷ്ട്ര കരിയറിന് വിരമാമിട്ടിരുന്നു. യു.കെയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി  ക്രിക്കറ്റ് ടൂർണമെൻറിൻെറ അംബാസഡർമാരിലൊരാളായി അഫ്രീദിയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virat Kohli, Team India Give Shahid Afridi Special Farewell Gift
Next Story