Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഛേത്രി ലോകകപ്പ്​...

ഛേത്രി ലോകകപ്പ്​ കളിക്കാൻ യോഗ്യൻ; ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പ്ര​ചോ​ദ​നം–കോഹ്​ലി

text_fields
bookmark_border
ഛേത്രി ലോകകപ്പ്​ കളിക്കാൻ യോഗ്യൻ; ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പ്ര​ചോ​ദ​നം–കോഹ്​ലി
cancel
camera_alt??????? ?????????? ????????? ?????????????? (????? ???????)
സൂ​റി​ച്ച്​: ഇ​ന്ത്യ​ൻ ​ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​നാ​യി​രി​ക്കേ ത​ന്നെ ഫു​ട്​​ബാ​ളി​നോ​ടു​ള്ള പ്ര​ണ​യം തു​റ​ന്നു​പ​റ​യു​ക​യും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ്​ വി​രാ​ട്​ കോ​ഹ്​​ലി. ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​െൻറ ന​ല്ല കാ​ല​മാ​ണി​തെ​ന്നും സു​നി​ൽ ഛേത്രി​യും സം​ഘ​വും ലോ​ക​ക​പ്പി​ൽ പ​ന്തു​ത​ട്ടു​ന്ന​ത്​ സ​മീ​പ​കാ​ല​ത്തു​ത​ന്നെ കാ​ണാ​നാ​കു​മെ​ന്നും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​ കോ​ഹ്​​ലി. ഫി​ഫ​ഡോ​ട്ട്​​കോ​മി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ കോ​ഹ്​​ലി​യു​ടെ പ്ര​തി​ക​ര​ണം.

ക​ഴി​ഞ്ഞ കു​റ​ച്ച്​ വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ന​ന്നാ​യി മെ​ച്ച​പ്പെ​െ​ട്ട​ന്നും പു​തി​യ താ​ര​ങ്ങ​ളു​െ​ട വ​ര​വും നാ​യ​ക​ൻ ഛേത്രി​യു​​ടെ നേ​തൃ​ത്വ​ത്തി​​െൻറ​യും മി​ക​വി​ൽ ഇ​ന്ത്യ​യെ അ​ടു​ത്തു​​ത​ന്നെ ലോ​ക​ക​പ്പി​ൽ കാ​ണാ​നാ​കും -കോ​ഹ്​​ലി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ എ​ടു​ത്തു​പ​റ​ഞ്ഞ കോ​ഹ്​​ലി ഛേത്രി​െ​യ​പ്പോ​ലൊ​രു താ​ര​ത്തി​ന്​ ലോ​ക​ക​പ്പി​ൽ പ​ന്തു​ത​ട്ടാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​ത്​ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ വ​സ്​​തു​ത​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രു​ടെ ക​ളി​യാ​ണ്​​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​സ്വ​ദി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​ര​മാ​യി ല​യ​ണ​ൽ മെ​സ്സി, റൊ​ണാ​ൾ​ഡോ, റൊ​ണാ​ൾ​ഡീ​ന്യോ, ലൂ​ക മോ​ഡ്രി​ച്, ആ​ന്ദ്രെ ഇ​നി​യേ​സ്​​റ്റ എ​ന്നി​ങ്ങ​നെ ഒ​രു​പാ​ടു​ താ​ര​ങ്ങ​ളു​ടെ പേ​രു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ല്ലാ​വ​രെ​ക്കാ​ളും മു​ക​ളി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ​യാ​ണ്​ താ​രം പ്ര​തി​ഷ്​​ഠി​ക്കു​ന്ന​ത്.

അ​ർ​പ്പ​ണ​ബോ​ധ​വും ക​ഠി​നാ​ധ്വാ​ന​വും, താ​ണ്ടി​യെ​ത്തി​യ പ്ര​തി​ബ​ന്ധ​ങ്ങ​ളും ക്രി​സ്​​റ്റ്യ​നോ​യെ മെ​സി​യെ​ക്കാ​ൾ മി​ക​ച്ച​വ​നാ​ക്കു​ന്നു​െ​വ​ന്ന​താ​ണ്​ ​കോ​ഹ്​​ലി​യു​ടെ അ​ഭി​പ്രാ​യം. ഏ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ​ദ്ദേ​ഹം. മെ​സ്സി​ക്കും ക്രി​സ്​​റ്റ്യാ​നോ​ക്കും ശേ​ഷം ഫു​ട്​​ബാ​ൾ ലോ​കം ഭ​രി​ക്കാ​ൻ കോ​ഹ്​​ലി സാ​ധ്യ​ത കാ​ണു​ന്ന​ത്​ ഫ്ര​ഞ്ച്​ താ​രം കെ​യ്​​ലി​യ​ൻ എം​ബാ​പ്പെ​ക്കാ​ണ്. ലോ​ക​ക​പ്പ്​ പ്രീ​ക്വാ​ർ​ട്ട​ർ അ​ർ​ജ​ൻ​റീ​ന​ക്കെ​തി​രെ താ​ര​ത്തി​​െൻറ പ്ര​ക​ട​നം മ​ന​സ്സി​ൽ മാ​യാ​തെ കി​ട​പ്പു​ണ്ട്​ കോ​ഹ്​​ലി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil chhetriFIFA World CupVirat Kohli
News Summary - Virat Kohli - Sunil Chhetri deserves to play in a FIFA World Cup
Next Story