ഇന്ത്യയെ എഴുതിത്തള്ളരുത്- കോഹ്‌ലി

12:53 PM
12/09/2018

ലണ്ടന്‍: ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലെ പരാജയം കൊണ്ട് മാത്രം ടീം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് നായകന്‍ വിരാട് കോഹ്‌ലി. പരമ്പരയിൽ ഇംഗ്ലണ്ട് തങ്ങളെക്കാള്‍ മികച്ച കളിയാണ് പുറത്തെടുത്തത്. അവരുടെ പ്രകടനം പ്രശംസനീയമായിരുന്നു- കോഹ്‌ലി പറഞ്ഞു.

വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നതായും അടുത്ത പരമ്പരയില്‍ തിരിച്ചുവരുമെന്നും കോഹ്ലി പ്രതികരിച്ചു. അവസാന ദിനം ഇന്ത്യക്കായി പൊരുതിയ ഋഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയും ബാറ്റിങ് പ്രകടനത്തെ കോഹ്‌ലി പ്രശംസിച്ചു. 

Loading...
COMMENTS