Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറ​ൺ​മെ​ഷീ​ൻ

റ​ൺ​മെ​ഷീ​ൻ

text_fields
bookmark_border
റ​ൺ​മെ​ഷീ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: ​പു​ക​യെയോ അതോ വിരാട്​ കോഹ്​ലിയുടെ ബാറ്റിനെയോ?. ആരെയാവും ശ്രീലങ്കൻ താരങ്ങൾ ശരിക്കും ഭയന്നിട്ടുണ്ടാവുക. സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും കടന്ന്​ കോഹ്​ലിയുടെ ബാറ്റ്​ ആളിക്കത്തുന്നതിനിടെയാണ്​ ലങ്കൻ താരങ്ങൾ ‘പുക’യിൽ പരാതിയുമായി രംഗത്തെത്തിയത്​. അതിനു ഫലവും കണ്ടു. പുകയുടെ കോലാഹലങ്ങൾക്കിടെ കോഹ്​ലി (243) മടങ്ങി, തൊട്ടുപിന്നാലെ മൂന്നാം ടെസ്​റ്റിലെ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യ ഡിക്ലയർ പ്രഖ്യാപിക്കുകയും ചെയ്​തു (536/7ഡിക്ല.). മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 131 റ​ൺ​സെ​ടു​ത്തു. എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ (57), ക്യാ​പ്​​റ്റ​ൻ ദി​നേ​ശ്​ ച​ണ്ഡി​മ​ൽ (25) എ​ന്നി​വ​രാ​ണ്​ ക്രീ​സി​ൽ. 

ആ​ദ്യ ദി​നം ഒാ​പ​ണ​ർ മു​ര​ളി വി​ജ​യി​​​​െൻറ സെ​ഞ്ച്വ​റി​ക്കൊ​പ്പം ശ​ത​കം ക​ട​ന്ന കോ​ഹ്​​ലി ​ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മു​ത​ൽ കൂടുതൽ അപകടകാരിയായി മാറി. ​ത​ലേ​ദി​നം കാ​വ​ലാ​യി വ​ന്ന രോ​ഹി​ത്​ ശ​ർ​മ​യാ​യി​രു​ന്നു കൂ​ട്ട്. 65 റ​ൺ​സെ​ടു​ത്ത്​ രോ​ഹി​ത്​ മി​ക​ച്ച പ​ങ്കാ​ളി​യാ​യ​പ്പോ​ൾ കോ​ഹ്​​ലി ക​രി​യ​റി​ലെ ആ​റാം ഇ​ര​ട്ട സെ​ഞ്ച്വ​റി തൊ​ട്ടു. സ്​​കോ​ർ 500ലെ​ത്തി​യ​പ്പോ​ഴാ​ണ്​ രോ​ഹി​ത്​ ഗാ​മേ​ജി​ന്​ വി​ക്ക​റ്റ്​ ന​ൽ​കി മ​ട​ങ്ങി​യ​ത്. ഇ​തി​നി​ടെ ആ​ർ. അ​ശ്വി​ൻ (4) വ​ന്ന​തു​പോ​ലെ മ​ട​ങ്ങി. പു​ക​മ​ഞ്ഞി​ൽ ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ മു​ഖം​മൂ​ടി അ​ണി​ഞ്ഞെ​ത്തി​യ​തി​നി​ടെ​യാ​യി​രു​ന്നു ഇ​തെ​ല്ലാം. തൊ​ട്ടു​പി​ന്നാ​ലെ കോ​ഹ്​​ലി സ​ൻ​ഡ​ക​ന്​ വി​ക്ക​റ്റ്​ ന​ൽ​കി പു​റ​ത്താ​യി. വൃ​ദ്ധി​മാ​ൻ സാ​ഹ (9), ര​വീ​ന്ദ്ര ജ​ജേ​ദ (5) എ​ന്നി​വ​ർ ക്രീ​സി​ൽ നി​ൽ​ക്കെ​യാ​ണ്​ കോ​ഹ്​​ലി ഡി​ക്ല​യ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ല​ങ്ക​ൻ ഒാ​പ​ണ​ർ ക​രു​ണ​ര​ത്​​നെ (0), ദി​ൽ​റു​വാ​ൻ പെ​രേ​ര (42), ധ​ന​ഞ്​​ജ​യ ഡി​സി​ൽ​വ (1) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ്​ ന​ഷ്​​ട​മാ​യ​ത്.

ലാ​റ​യെ മ​റി​ക​ട​ന്ന്​ കോ​ഹ്​​ലി
നാ​യ​ക​നെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ ഇരട്ട സെ​ഞ്ച്വ​റി നേ​ടു​ന്ന ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ​റാ​യി വി​രാ​ട്​ കോ​ഹ്​​ലി. വി​ൻ​ഡീ​സ്​ ഇ​തി​ഹാ​സം ബ്ര​യ​ൻ ലാ​റ​യു​ടെ അ​ഞ്ച്​ ഇ​ര​ട്ട ശ​ത​ക​മെ​ന്ന റെ​ക്കോ​ഡാ​ണ്​ കോ​ഹ്​​ലി സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്.

243 Vs ശ്രീലങ്ക, 2017 ഡിസംബർ
235 Vs ഇംഗ്ലണ്ട്​, 2016 ഡിസംബർ 8
213 Vs ശ്രീലങ്ക, 2017 നവംബർ
211 Vs ന്യൂസിലൻഡ്​, 2016 ഒക്​ടോബർ
204 Vs ബംഗ്ലാദേശ്​, 2017 ഫെബ്രുവരി
200 Vs വിൻഡീസ്​, 2016 ജൂലായ്​

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsdouble centuryVirat Kohli
News Summary - Virat Kohli scores his sixth double century -Sports news
Next Story