Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമീരാഭായ്​ ചാനുവിനും...

മീരാഭായ്​ ചാനുവിനും കോഹ്​ലിക്കും ഖേൽരത്​ന

text_fields
bookmark_border
kohli-chanu
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്കും വെ​യ്​​റ്റ്​​ലി​ഫ്​​റ്റി​ങ്​ ലോ​ക​ചാ​മ്പ്യ​ൻ മീ​രാ​ഭാ​യ്​ ചാ​നു​വി​നും രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക​പു​ര​സ്​​കാ​ര​മാ​യ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന ശി​പാ​ർ​ശ. വി​വി​ധ ഇ​ന​ങ്ങ​ളി​ലെ 20 പേ​ർ​ക്കാ​ണ്​ അ​ർ​ജു​ന പു​ര​സ്​​കാ​ര ശി​പാ​ർ​ശ.

മ​ല​യാ​ളി താ​രം ജി​ൻ​സ​ൺ ജോ​ൺ​സ​ൺ, നീ​ര​ജ്​ ചോ​പ്ര, ഹി​മ ദാ​സ്​ (അ​ത്​​ല​റ്റി​ക്​​സ്), സ്​​മൃ​തി മ​ന്ദാ​ന (ക്രി​ക്ക​റ്റ്), രോ​ഹ​ൻ ബൊ​പ്പ​ണ്ണ (ടെ​ന്നി​സ്), സി​ക്കി റെ​ഡ്​​ഡി (ബാ​ഡ്​​മി​ൻ​റ​ൺ), സ​തീ​ഷ്​​കു​മാ​ർ (ബോ​ക്​​സി​ങ്), ശു​ഭാ​ങ്ക​ർ ശ​ർ​മ (ഗോ​ൾ​ഫ്), മ​ൻ​പ്രീ​ത്​ സി​ങ്, സ​വി​ത കു​മാ​രി (ഹോ​ക്കി), ര​വി റാ​ത്തോ​ഡ്​ (പോ​ളോ), റാ​ഹി സ​ർ​നോ​ബാ​ത്, അ​ങ്കൂ​ർ മി​ത്ത​ൽ, ശ്രേ​യ​സി സി​ങ്​ (ഷൂ​ട്ടി​ങ്), മാ​ണി​ക ബാ​ത്ര, ജി. ​സ​ത്യ​ൻ (ടേ​ബ്​​ൾ ടെ​ന്നി​സ്), സു​മി​ത്​ (ഗു​സ്​​തി), പൂ​ജ ക​ദി​യ​ൻ (വു​ഷു), അ​ങ്കൂ​ർ ധാ​മ (പാ​രാ അ​ത്​​ല​റ്റി​ക്​​സ്), മ​നോ​ജ്​ സ​ർ​ക്കാ​ർ (പാ​രാ ബാ​ഡ്​​മി​ൻ​റ​ൺ) എ​ന്നി​വ​രാ​ണ്​ അ​ർ​ജു​ന പു​ര​സ്​​കാ​ര ജേ​താ​ക്ക​ൾ. സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ​ക്കും (1997) മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി​ക്കും (2007) ശേ​ഷം ഖേ​ൽ​ര​ത്​​ന ല​ഭി​ക്കു​ന്ന ക്രി​ക്ക​റ്റ​റാ​വും കോ​ഹ്​​ലി.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​വും ഖേ​ൽ​ര​ത്​​ന​ക്ക്​ കോ​ഹ്​​ലി​യെ ബി.​സി.​സി.​െ​എ ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു​വെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. 2016ൽ ​റ​യോ ഒ​ളി​മ്പി​ക്​​സി​െ​ല മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്​ സാ​ക്ഷി മാ​ലി​ക്, പി.​വി. സി​ന്ധു, ദീ​പ ക​ർ​മാ​ക​ർ എ​ന്നി​വ​ർ​ക്കും 2017ൽ ​ഹോ​ക്കി താ​രം സ​ർ​ദാ​ർ സി​ങ്ങി​നും പാ​രാ അ​ത്​​ല​റ്റ്​ ദേ​വേ​ന്ദ്ര ജ​ജാ​രി​യ​ക്കു​മാ​യി​രു​ന്നു ഖേ​ൽ​ര​ത്​​ന. വെ​യ്​​റ്റ്​​ലി​ഫ്​​റ്റി​ങ്​ 48 കി​ലോ വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​നും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ ജേ​ത്രി​യു​മാ​ണ്​ 24കാ​രി​യാ​യ ചാ​നു. പ​രി​ക്കു​മൂ​ലം ഏ​ഷ്യ​ൻ ഗെ​യിം​സ്​ ന​ഷ്​​ട​മാ​യ താ​രം 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​മാ​ണ്. ഏ​ഴ​ര ല​ക്ഷം രൂ​പ​യാ​ണ്​ ഖേ​ൽ​ര​ത്​​ന പു​ര​സ്​​കാ​ര​ത്തു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saikhom mirabai chanukhel ratna awardmalayalam newssports newsCricket NewsVirat Kohli
News Summary - Virat Kohli, Saikhom Mirabai Chanu recommended for Khel Ratna award
Next Story