ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തന്നെ ഒന്നാമൻ. അതേസമയം, പരിക്കേറ്റ് കളത്തിനു പുറത്തായ ജസ്പ്രീത് ബുംറ ആറാം റാങ്കിലേക്കിറങ്ങി. രണ്ടാം സ്ഥാനത്തുള്ള ആസ്ട്രേലിയയുെട സ്റ്റീവൻ സ്മിത്തുമായി കോഹ്ലിക്ക് (928 പോയൻറ്) 17 പോയൻറിെൻറ ലീഡുണ്ട്.
ഓസീസ് 296 റൺസിന് വിജയിച്ച മത്സരത്തിൽ യഥാക്രമം 43, 16 എന്നിങ്ങെനയായിരുന്നു സ്മിത്തിെൻറ സ്കോർ.
ആദ്യ പത്തിലെ രണ്ട് ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാരയും (791) അജിൻക്യ രഹാനെയും (759) നാലും ആറും സ്ഥാനം നിലനിർത്തി.