Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റ്​ റാങ്കിങ്:...

ടെസ്​റ്റ്​ റാങ്കിങ്: സ്ഥാ​നം നി​ല​നി​ർ​ത്തി കോ​ഹ്​​ലി​യും ഇ​ന്ത്യ​യും

text_fields
bookmark_border
ടെസ്​റ്റ്​ റാങ്കിങ്: സ്ഥാ​നം നി​ല​നി​ർ​ത്തി കോ​ഹ്​​ലി​യും ഇ​ന്ത്യ​യും
cancel

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ​മി​തി (​െഎ.​സി.​സി) ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ഇ​ന്ത്യ​യും നാ​യ​ക​ൻ വി​രാ​ട്​​ കോ​ഹ്​​ലി​യും. ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​​െൻറ ഭാ​ഗ​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​നി​രി​ക്കെ 113 പോ​യ​ൻ​റു​മാ​യാ​ണ്​ ഇ​ന്ത്യ പ​ഞ്ച​ദി​ന ക്രി​ക്ക​റ്റി​​​െൻറ ത​ല​പ്പ​ത്ത്​ വി​രാ​ജി​ക്കു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡ്​ (111), ദ​ക്ഷി​ണാ​ഫ്രി​ക്ക (108) ടീ​മു​ക​ളാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്.

ബാ​റ്റി​ങ്ങി​ൽ 922 പോ​യ​ൻ​റു​മാ​യാ​ണ്​ കോ​ഹ്​​ലി ത​ല​പ്പ​ത്ത്. ന്യൂ​സി​ല​ൻ​ഡ്​ നാ​യ​ക​ൻ കെ​യ്​​ൻ വി​ല്യം​സ​ണി​ന്​ (913) പി​റ​കി​ൽ 881 പോ​യ​ൻ​റു​മാ​യി ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ർ പു​ജാ​ര മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 15 ാം റാ​ങ്കി​ലു​ള്ള ഋ​ഷ​ഭ്​ പ​ന്താ​ണ്​ (673) ആ​ദ്യ 20ൽ ​ഇ​ടം​പി​ടി​ച്ച മ​റ്റൊ​രു ഇ​ന്ത്യ​ൻ ബാ​റ്റ്​​സ്​​മാ​ൻ.

ബൗ​ള​ർ​മാ​രി​ൽ ആ​സ്​​ട്രേ​ലി​യ​യു​ടെ പാ​റ്റ്​ ക​മ്മി​ൻ​സാ​ണ്​ (878) ഒ​ന്നാ​മ​ത്. ഇം​ഗ്ല​ണ്ടി​​​െൻറ ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ണും (862) ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കാ​ഗി​സോ റ​ബാ​ദ​യും (851) ആ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ആ​റാം റാ​ങ്കി​ലു​ള്ള ര​വീ​ന്ദ്ര ജ​ദേ​ജ (794), പ​ത്തി​ലു​ള്ള ര​വി​ച​ന്ദ്ര അ​ശ്വി​ൻ (763), 16ാം സ്ഥാ​ന​ത്തു​ള്ള ജ​സ്പ്രീ​ത്​ ബും​റ (711) എ​ന്നി​വ​രാ​ണ്​ ആ​ദ്യ 20ലു​ള്ള ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ. ഒാ​ൾ​റൗ​ണ്ട​ർ​മാ​രി​ലും ജ​ദേ​ജ മു​ൻ​പ​ന്തി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC Test RankingsVirat Kohli
News Summary - Virat Kohli retains number one spot in ICC Test Rankings
Next Story