ശ്രീലങ്കക്കെതിരായ ഏകദിന ടീം: കോഹ്ലിക്ക് വിശ്രമം; രോഹിത് നായകൻ
text_fieldsന്യൂഡൽഹി: വിരാട് കോഹ്ലിക്ക് വിശ്രമം നൽകി ശ്രീലങ്കക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റെൻറ അഭാവത്തിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കും. ബാറ്റ്സ്മാൻ ശ്രേയസ് അയ്യറും പേസർ സിദ്ധാർഥ് കൗളും ടീമിലുണ്ട്. ആദ്യമായാണ് ശ്രേയസ് അയ്യർ ഏകദിന ടീമിൽ ഇടംപിടിക്കുന്നത്. രണ്ടാം ടെസ്റ്റിലുണ്ടായിരുന്നവർ തന്നെയാണ് ബാക്കി താരങ്ങൾ.
വ്യക്തിപരമായ കാരണങ്ങളാൽ രണ്ടാം ടെസ്റ്റിൽനിന്ന് വിട്ടുനിന്ന ശിഖർ ധവാനും ടീമിലുണ്ട്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഡിസംബർ 10 മുതലാണ്. ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് ഒരുങ്ങാൻ വേണ്ടത്ര സമയമില്ലെന്നും കളിക്കാർക്ക് വിശ്രമം ലഭിക്കുന്നില്ലെന്നുമുള്ള കോഹ്ലിയുടെ പരാമർശനത്തിനു പിന്നാലെയാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കുന്നത്.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ യാദവ്, ദിനേഷ് കാർത്തിക്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, അക്സർ പേട്ടൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൽ.
