ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് വിജയം വരുന്ന ഏകദിന-ട്വൻറി20 മത്സരങ്ങൾക്ക് ആത്മവിശ്വാസമേകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മൂന്നാം ടെസ്റ്റിലെ 63 റൺസിെൻറ ത്രില്ലർ ജയത്തിനു ശേഷമാണ് ക്യാപ്റ്റെൻറ പ്രതികരണം. ‘‘ഇൗ ടീമിനെ പലരും വിശ്വാസത്തിലെടുത്തിരുന്നില്ല. അവസാന ടെസ്റ്റിലെ ഫലത്തോടെ ജയിക്കാൻ ശേഷിയുള്ള ടീമാണിതെന്ന് ഞങ്ങൾ തെളിയിച്ചു.
ആദ്യ രണ്ടു ടെസ്റ്റിലും ജയത്തിനരികിൽ നിന്നാണ് കളി കൈവിട്ടത്. സമ്മർദത്തെ പ്രതിരോധിക്കാനായിരുന്നെങ്കിൽ രണ്ടു മത്സരത്തിലും തോൽക്കുമായിരുന്നില്ല. മൂന്നാം ടെസ്റ്റിൽ ഇന്ത്യ അർഹിച്ച ജയമാണ് സ്വന്തമാക്കിയത്’’ -കോഹ്ലി പറഞ്ഞു. അഞ്ചു പേസർമാരെ കളത്തിലിറക്കിയത് ജയത്തിൽ നിർണായക പങ്കുവഹിച്ചെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
ഫെബ്രുവരി ഒന്നിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം.