Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരാട്​ കോഹ്​ലി...

വിരാട്​ കോഹ്​ലി കൗണ്ടി ക്രിക്കറ്റിലേക്ക്​; ലക്ഷ്യം ഇംഗ്ലണ്ട്​ പര്യടനം

text_fields
bookmark_border
വിരാട്​ കോഹ്​ലി കൗണ്ടി ക്രിക്കറ്റിലേക്ക്​; ലക്ഷ്യം ഇംഗ്ലണ്ട്​ പര്യടനം
cancel

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ പരമ്പരക്കൊരുങ്ങാൻ ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി കൗണ്ടി ക്രിക്കറ്റിന്​. ഇംഗ്ലണ്ടിലെ മുൻനിര കൗണ്ടി ടീമായ സറിക്ക്​വേണ്ടിയായിരിക്കും ഇന്ത്യൻ ക്യാപ്​റ്റൻ ബാറ്റേന്തുന്നത്​. ഇതാദ്യമായാണ്​ കോഹ്​ലി ഇംഗ്ലീഷ്​ കൗണ്ടിയിൽ പാഡണിയുന്നത്​.

ഇതോടെ ജൂണിൽ അഫ്​ഗാനിസ്​താനെതിരെ നടക്കുന്ന ഏക ടെസ്​റ്റിൽ ​നായകനില്ലാതെ ഇന്ത്യ കളിക്കും. ആഗസ്​റ്റ്​, സെപ്​റ്റംബർ മാസങ്ങളിലാണ് അഞ്ചു ടെസ്​റ്റുകളടങ്ങിയ​ ഇന്ത്യയുടെ ഇംഗ്ലണ്ട്​ പര്യടനം.

ചേതേശ്വർ പുജാര(യോർക്ക്​ ഷെയർ), രവിചന്ദ്ര അശ്വിൻ (വാർവിക്​ ഷെയർ), ഇഷാന്ത്​ ശർമ (സസക്​​സ്​) എന്നിവർക്ക്​ നേരത്തേ വിവിധ കൗണ്ടി ടീമുകളിലായി കളിക്കുന്നുണ്ട്​. ​െഎ.പി.എൽ കഴിയുന്നതോടെ കോഹ്​ലി ഇംഗ്ലണ്ടിലേക്കു തിരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newscounty cricketVirat Kohli
News Summary - Virat Kohli to play county cricket- sports news
Next Story