Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബിരിയാണി വെച്ച്​...

ബിരിയാണി വെച്ച്​ സിറാജ് വിളിച്ചു; താരജാഡകളില്ലാതെ കോഹ്​ലിയെത്തി

text_fields
bookmark_border
ബിരിയാണി വെച്ച്​ സിറാജ് വിളിച്ചു; താരജാഡകളില്ലാതെ കോഹ്​ലിയെത്തി
cancel

ഹൈദരാബാദ്​: സഹതാരങ്ങളോടും ആരാധകരോടും സ്​നേഹത്തോടെ പെരുമാറുകയും അവരോട്​ കരുതലോടെ ഇടപെടുകയും ചെയ്യുന്ന താരമാണ്​ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി. ​െഎ.പി.എല്ലിലായാലും ദേശീയ ടീമിൽ കളിക്കു​േമ്പാഴായാലും കോഹ്​ലി അത്​ പലപ്പോഴും തെളിയിച്ചിട്ടുണ്ട്​. കോഹ്​ലിയുടേതായി ഇപ്പോൾ വൈറലായ ചിത്രങ്ങളാണ്​ ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്​.

ഇന്ത്യന്‍ താരവും ബാംഗ്ലൂരി​​​​െൻറ സഹതാരവുമായ മുഹമ്മദ് സിറാജ് സ്വന്തം വീട്ടിലൊരുക്കിയ വിരുന്നിൽ കോഹ്ലിയെത്തി. സിറാജി​​​​​െൻറ ക്ഷണം കിട്ടിയ ഉടനെ ​െഎ.പി.എല്ലി​​​​​െൻറ പിരിമുറുക്കങ്ങളൊക്കെ മാറ്റിവെച്ചായിരുന്നു​ ബാംഗ്ലൂർ നായകനെത്തിയത്​. സണ്‍ റൈസേഴ്സിനെ നേരിടാനായി ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു സിറാജി​​​​​െൻറ ക്ഷണം. സിറാജ്​ രുചിയേറിയ ഹൈദരാബാദി ബിരിയാണിയൊരുക്കിയാണ് കോഹ്ലിയെ സ്വീകരിച്ചത്. കോഹ്ലിക്കൊപ്പം പാര്‍ത്ഥിവ് പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഉണ്ടായിരുന്നു. ബിരിയാണിക്ക് പുറമെ മറ്റ്​ ഹൈദരാബാദി വിഭവങ്ങളും സിറാജിന്‍റെ വിരുന്നിലുണ്ടായിരുന്നു. 

kohli with siraj's father
കോഹ്​ലി മുഹമ്മദ്​ സിറാജി​​​​​െൻറ പിതാവിനൊപ്പം
 

2017ലെ ​െഎ.പി.എൽ താരലേലത്തിലാണ്​ സിറാജ് ശ്രദ്ധ നേടുന്നത്​. 2.6 കോടിക്ക് ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയപ്പോള്‍ എല്ലാവരും അദ്​ഭുതപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തിലും അരങ്ങേറിയതും സിറാജിന്​ നേട്ടമായി. ഓട്ടോറിക്ഷാ ഡ്രൈവറാണ് സിറാജിന്‍റെ പിതാവ്. പാവപ്പെട്ട കുടുംബത്തിലുള്ള സിറാജിന്‍റെ ജീവിതവും കുടുംബത്തിന്‍റെ കഷ്ടപ്പാടുകളൊക്കെ നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മികച്ച പ്രകടനത്തെ തുടർന്ന്​ താരത്തെ ബാംഗ്ലൂർ ടീമിലെത്തിക്കുകയായിരുന്നു.

നിര്‍ണ്ണായക മത്സരത്തിനെത്തിയതാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്. പ്ലേ ഓഫ് യോഗ്യത നേടണമെങ്കില്‍ ബാംഗ്ലൂരിന് ഇനിയുള്ള കളികള്‍ നിര്‍ണ്ണായകമാണ്. ആറ് പോയിന്‍റോടെ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virat kholimalayalam newssports newsMohammed SirajIPL 2018kohli visit siraj home
News Summary - Virat Kohli, Parthiv Patel feast at Mohammed Siraj’s house-sports news
Next Story