ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി.ടെസ്റ്റിൽ നായകനെന്ന നിലയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്വന്തമാക്കിയത്.
ധോണിയുടെ 3454 റണ്‍സ് എന്ന നേട്ടമാണ് കോഹ്ലി പിന്നിട്ടത്. മൂന്നാം ടെസ്റ്റിൽ 39 റണ്‍സിലെത്തി നിൽക്കവെയാണ് കോഹ്ലി ധോണിയെ മറികടന്നത്.
60 ടെസ്റ്റിൽനിന്നാണ് ധോണിയുടെ നേട്ടമെങ്കിൽ വെറും 35 ടെസ്റ്റിൽനിന്നാണ് കോഹ്ലി ഇത്രയും റൺസ് അടിച്ചെടുത്തത്. 47 ടെസ്റ്റുകളിൽനിന്ന് 3449 റണ്‍സ് നേടിയ സുനിൽ ഗവാസ്കർ ഇതോടെ മൂന്നമനായി.
മുഹമ്മദ് അസറുദീൻ(47 ടെസ്റ്റുകളിൽനിന്ന് 2856 റണ്‍സ്), സൗരവ് ഗാംഗുലി(49 ടെസ്റ്റുകളിൽനിന്ന് 2561 റണ്‍സ്) എന്നിവരാണ് കോഹ്ലിക്കും ധോണിക്കും ഗവാസ്കറിനും പിന്നിൽ.