Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടീമിനെ നയിച്ചപോലെ...

ടീമിനെ നയിച്ചപോലെ ഇന്ത്യൻ ക്രിക്കറ്റിനെയും നയിക്കും- ഗാംഗുലി

text_fields
bookmark_border
sourav ganguly
cancel

മുംബൈ: ഇന്ത്യൻ ടീമിനെ നയിച്ച​േപാലെ ബി.സി.സി.ഐയെ നയിക്കുമെന്ന് വാഗ്​ദാനം ചെയ്​ത്​ മുൻ ക്യാപ്​റ്റൻ സൗരവ്​ ഗാംഗു ലി ക്രിക്കറ്റ്​ ബോർഡി​​െൻറ 39ാം പ്രസിഡൻറായി അധികാരമേറ്റു. വിശ്വാസ്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്​ചയുമില്ല െന്നും ഇനിയുള്ള ഒമ്പതു​ മാസക്കാലം അഴിമതിരഹിതമായി ബി.സി.സി.ഐയെ നയിക്കു​െമന്നും ഗാംഗുലി ഉറപ്പുനൽകി.

ഇന്ത് യൻ നായകൻ വിരാട്​ കോഹ്​ലിയെ ഏറെ ബഹുമാനിക്കുന്നതായും അദ്ദേഹത്തി​​െൻറ അഭിപ്രായങ്ങൾ കേൾക്കുമെന്നും കഴിയുന്ന ര ീതിയിലെല്ലാം പിന്തുണക്കുമെന്നും ഗാംഗുലി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കോഹ്​ലിയുമായി വ്യാഴാഴ്​ച സംസാരിക്കുമെന്ന്​ പറഞ്ഞ ഗാംഗുലി ടെസ്​റ്റ്​ വേദികൾ അഞ്ചാക്കി ചുരുക്കണമെന്നതടക്കമുള്ള കോഹ്​ലിയുടെ ആവശ്യങ്ങൾ ചർച്ചചെയ്​തേക്കും.

‘‘ഞാൻ ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ട കാലത്ത് ലോകം മുഴുവൻ പറഞ്ഞു, അവൻ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന്. എന്നാൽ, ഞാൻ കളിക്കളത്തിലേക്ക് തിരികെ വന്നു. ചാമ്പ്യന്മാർ അങ്ങനെ പെട്ടെന്ന് കാര്യങ്ങൾ അവസാനിപ്പിക്കില്ല. ധോണി ഇന്ത്യയുടെ അഭിമാനമാണ്. അദ്ദേഹത്തി​​െൻറ മനസ്സിൽ എന്താണെന്ന്​ അറിയില്ല. താൻ ഉള്ളിടത്തോളം കാലം എല്ലാവർക്കും പരിഗണന ലഭിക്കും’’ -മുൻ നായകൻ എം.എസ്​. ധോണിയുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന്​ ഗാംഗുലി മറുപടി പറഞ്ഞു.

ബുധനാഴ്​ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ്​ ഗാംഗുലി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായു​െട പുത്രൻ ജയ്​ ഷാ സെക്രട്ടറിയുമായുള്ള ബി.സി.സി.ഐ സമിതി ചുമതലയേറ്റത്​. കെ.സി.എ പ്രസിഡൻറ്​ ജയേഷ്​ ജോർജാണ്​ പുതിയ ജോയൻറ്​ സെക്രട്ടറി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി, പ്രസിഡൻറ്​ പദവികളിലുണ്ടായിരുന്ന ഗാംഗുലി അടുത്ത ജൂലൈ അവസാനം സ്​ഥാനമൊഴിയേണ്ടിവരും. പുതിയ ഭരണഘടന അനുസരിച്ച് തുടർച്ചയായി ആറുവർഷം ഭരണത്തിലിരുന്നവർ ‘കൂളിങ്​ ഓഫ്​ പീരിയഡ്​’ പ്രകാരം മാറിനിൽക്കണമെന്ന നിർദേശം അനുസരിച്ചാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulymalayalam newssports newsBCCI President
News Summary - Virat Kohli Most Important Man In Indian Cricket, Will Support Him-Sports news
Next Story