ഷമിക്ക്​ കോഹ്​ലിയെ പോലെ ബോളിവുഡ്​ നായികയെ വിവാഹം കഴിക്കണമായിരുന്നു: ഭാര്യ ഹസിൻ

23:05 PM
08/03/2018

ന്യൂഡൽഹി: ഇന്ത്യൻ പേസ്​ ബൗളർ മുഹമ്മദ്​ ഷമിക്കെതിരെ ഗാർഹിക പീഡനമടക്കം ഗുരുതരാരോപണവുമായി ഭാര്യ ഹസിൻ ജഹാൻ വീണ്ടും രംഗത്ത്​. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയെ പോലെ ബോളിവുഡ്​ നായികയെ വിവാഹം കഴിക്കാനായിരുന്നു ഷമി​യുടെ ​ആഗ്രഹമെന്നാണ്​​​ ഹസിൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്​.

താനുമായുള്ള വിവാഹം അബദ്ധമായിപ്പോയെന്ന മനോഭാവമായിരുന്നു ​ഷമിക്കെന്നും രണ്ട്​ വർഷമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഭാര്യ ഹസിൻ ആരോപിക്കുന്നു. ഷമി തന്നോട്​ നിരന്തരമായി വിവാഹ മോചനം ആവശ്യടുന്നു. ഭാര്യയായ തനിക്ക്​ പകരം പാകിസ്​താനിയായ കാമുകിയുമായാണ്​ ​2017​െല ശ്രീലങ്കൻ ടൂർണമ​​​െൻറിന്​ ഷമി പോയ​െതന്നും ഹസിൻ പറഞ്ഞു. യു.പിയിലുള്ള സഹോദരനോട് ത​ന്നെ കൊന്ന്​ കുഴിച്ചുമൂടാൻ വരെ ഷമി ആവശ്യപ്പെട്ടതായും ഹസി​​ൻ ആരോപിച്ചു.

ഷമിയുമായുള്ള വിവാഹത്തെ തുടർന്ന് മോഡലിങ്ങും​ ത​​​​െൻറ ​േജാലിയും ഉപേക്ഷിക്കേണ്ടി വന്നെന്നും ഹസിൻ പ്രതികരിച്ചു. 2014ലായിരുന്നു ഷമിയും ഹസിനും തമ്മിലുള്ള വിവാഹം. മുൻ മോഡലും കൊൽകത്ത നൈറ്റ്​ ​റൈഡേഴ്​സി​​​​െൻറ ചിയർ ഗേൾസിൽ അംഗവുമായിരുന്നു ഹസിൻ ജഹാൻ. 

Loading...
COMMENTS