റിവ്യൂവിൽ കോഹ്ലി മോശം - –മൈക്കൽ വോൺ
text_fieldsലണ്ടൻ: അമ്പയർ റിവ്യൂ സിസ്റ്റം ഉപയോഗിക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തീർത്തും പരാജയമാണെന്ന് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിെൻറ രണ്ടാം ഇന്നിങ്സിലായിരുന്നു രണ്ട് ഒാവറിനുള്ളിൽ കോഹ്ലി രണ്ടുതവണ ഡി.ആർ.എസ് വെറുതെ ഉപയോഗിച്ച് വിമർശനമേറ്റുവാങ്ങിയത്. രവീന്ദ്ര ജദേജ എറിഞ്ഞ 10ാം ഒാവറിൽ കീറ്റൺ ജെന്നിങ്സിനെതിരെയും 12ാം ഒാവറിൽ അലസ്റ്റയർ കുക്കിനെതിരെയും കോഹ്ലി ഡി.ആർ.എസ് വിളിച്ചു.
പാഡിൽ കൊണ്ടെങ്കിലും ഒാഫ്സ്റ്റംപിന് പുറത്തായിരുന്നു ആദ്യ പന്തിെൻറ ഇംപാക്ട്. തൊട്ടുപിന്നാലെ, സമാനമായ പന്തിന് വീണ്ടും റിവ്യൂ നൽകിയത് ഏവരെയും അമ്പരപ്പിച്ചു. തുടർന്നായിരുന്നു കമൻററി േബാക്സിലുണ്ടായിരുന്ന വോണിെൻറ ട്വീറ്റ് വന്നത്. ‘‘കോഹ്ലി ലോകത്തിലെ മികച്ച ബാറ്റ്സ്മാനാണ്. എന്നാൽ, റിവ്യൂ ഉപയോഗിക്കുന്നതിൽ അദ്ദേഹം ലോകത്തിലെ മോശം ക്യാപ്റ്റനാണ്’’ -വോൺ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
