Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിസ്​ഡനിൽ...

വിസ്​ഡനിൽ കോഹ്​ലിക്ക്​ ഹാട്രിക്

text_fields
bookmark_border
വിസ്​ഡനിൽ കോഹ്​ലിക്ക്​ ഹാട്രിക്
cancel

ല​ണ്ട​ൻ: നേ​ട്ട​ങ്ങ​ളും പു​ര​സ്​​കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കു​ന്ന​ത്​ ഹ​ര​മാ​ക്കി​യ ഇ​ന്ത്യ​ൻ ​ക്രി​ക്ക ​റ്റ്​ ടീം ​നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ തൊ​പ്പി​യി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന കാ​യി​ക അ​വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​യ വി​സ്​​ഡ​​െൻറ ലീ​ഡി​ങ്​ ക്രി​ക്ക​റ്റ​ർ ഒാ​ഫ്​ ദ ​ഇ​യ​ർ പു​ര​സ്​​കാ​ര​മാ​ണ്​ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യും കോ​ഹ്​​ലി​യെ തേ​ടി​യെ​ത്തി​യ​ത്.

പോ​യ ​സീ​സ​ണി​ൽ ഇം​ഗ്ല​ണ്ടി​​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ജോ​സ്​ ബ​ട്​​ല​ർ, യു​വ​താ​രം സാം ​ക​റ​ൻ, കൗ​ണ്ടി ടീം ​സ​റേ ക്യാ​പ്​​റ്റ​ൻ റോ​റി ബേ​ൺ​സ്, ഇം​ഗ്ലീ​ഷ്​ വ​നി​ത ടീം ​ക്യാ​പ്​​റ്റ​ൻ ടാ​മി ബ്യു​മോ​ണ്ട്​ എ​ന്നി​വ​രാ​ണ്​ മി​ക​ച്ച അ​ഞ്ചു​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക തി​ക​ച്ച​ത്.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്​ ഇ​ര​ട്ടി​മ​ധു​ര​മാ​യി വ​നി​ത​ക​ളി​ൽ സ്​​മൃ​തി മ​ന്ദാ​ന മി​ക​ച്ച താ​ര​മാ​യി. അ​ഫ്​​ഗാ​നി​സ്​​താ​​െൻറ സ്​​പി​ന്ന​ർ റാ​ഷി​ദ്​ ഖാ​ൻ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ട്വ​ൻ​റി20 ക്രി​ക്ക​റ്റ​ർ പു​ര​സ്​​കാ​ര​ജേ​താ​വാ​യി. സ​ർ ഡോ​ൺ ബ്രാ​ഡ്​​മാ​നും (10 ത​വ​ണ), ജാ​ക്ക്​ ഹോ​ബ്​​സി​നും (8 ത​വ​ണ) ശേ​ഷം കൂ​ടു​ത​ൽ ത​വ​ണ വി​സ്​​ഡ​ൻ പു​ര​സ്​​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്​ കോ​ഹ്​​ലി. വി​സ്​​ഡ​​െൻറ 159ാം പു​ര​സ്​​കാ​ര​പ്പ​ട്ടി​ക​യാ​ണ്​ 2019ൽ ​പു​റ​ത്തി​റ​ക്കി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ലെ മു​ടി​ചൂ​ടാ​മ​ന്ന​നാ​യ കോ​ഹ്​​ലി എ​ല്ലാ ഫോ​ർ​മാ​റ്റി​ലു​മാ​യി 2018ൽ 11 ​സെ​ഞ്ച്വ​റി​യ​ട​ക്കം 2735 റ​ൺ​സാ​ണ്​ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

Show Full Article
TAGS:Wisdon awards kohli sports news cricket news malayalam news 
News Summary - Virat Kohli hatric-Sports news
Next Story