കോഹ്ലിയോട് കലിപ്പ് തീരാതെ ഒാസീസ് മീഡിയ
text_fieldsന്യൂഡൽഹി: ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര പാതി കടന്നതിനു പിന്നാലെ, കളിക്കളത്തിലെ കലിപ്പ് ബൗണ്ടറി കടക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വില്ലനായി ചിത്രീകരിച്ച ആസ്ട്രേലിയൻ മാധ്യമ വാർത്തകൾക്കു പിന്നാലെ, കടുത്ത പരിഹാസങ്ങൾ വീണ്ടും. പ്രമുഖ സ്പോർട്സ് ചാനൽ ‘ഫോക്സ് സ്പോർട്സ് ആസ്ട്രേലിയ’യുടെ ഫേസ്ബുക്ക് പേജ് വഴിയാണ് കോഹ്ലിയെ അപമാനിക്കുന്ന വിധം ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ‘വെറ്റൽ ഒാഫ് ദ വീക്ക്’ ആരെന്നു കണ്ടെത്താൻ വോട്ടു ചെയ്യാനാവശ്യപ്പെട്ടാണ് കോഹ്ലിയുടെ ചിത്രം പാണ്ട, പട്ടി, പൂച്ച എന്നിവക്കൊപ്പം പ്രസിദ്ധീകരിച്ചത്. പ്രമുഖ സ്പോർട്സ് ചാനലിെൻറ ഒൗദ്യോഗിക പേജിൽതന്നെ നായകനെതിരെ അപമാനമുണ്ടായതോടെ, ഇന്ത്യൻ ആരാധകരും രംഗത്തെത്തി. ബംഗളൂരു ടെസ്റ്റിലെ ഡി.ആർ.എസ് വിവാദം ആസ്ട്രേലിയക്ക് തിരിച്ചടിയായതോടെ, കോഹ്ലിയെയും കുംെബ്ലയെയും ലക്ഷ്യമിട്ടായിരുന്നു ഒാസീസ് മാധ്യമങ്ങളുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
