ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഇന്ത്യ നായകൻ പതിവ് തെറ്റിച്ചില്ല. ഒാരോ പരമ്പര കഴിയുേമ്പാഴും വ്യക്തികഗത നേട്ടങ്ങളിൽ മുൻ അതികായരെ മറികടക്കാറുള്ള കോഹ്ലി ഇത്തവണ വിൻഡീസ് നായകനും ലോകോത്തര താരവുമായിരുന്ന ബ്രയാൻ ലാറയെ മറികടന്നു.
ടെസ്റ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ റാങ്കിങ് ലിസ്റ്റിലാണ് ഇന്ത്യയുടെ നായകെൻറ മുന്നേറ്റം. ജൊഹന്നാസ് ബർഗിലെ ടെസ്റ്റിൽ നിന്നും നേടിയ 12 പോയിൻറുകളോടെ 912 പോയിൻറ് സ്വന്തമാക്കി താരമിപ്പോൾ ലിസ്റ്റിൽ 26ാം സ്ഥാനത്താണ്. ബ്രയാൻ ലാറയുടെ 911 പോയിൻറാണ് മറികടന്നിരിക്കുന്നത്. കെവിൻ പീറ്റേഴ്സൻ (909), ഹാഷിം അംല (907), ഷിവ നാരായൻ ചന്ദർപോൾ (901) എന്നിവർ കോഹ്ലിയുടെ പിറകിലായി. ആസ്ട്രേലിയൻ ഇതിഹാസമായ ഡൊണാൾഡ് ബ്രാഡ്മാനാണ് പട്ടികയിൽ 967 പോയിൻറുകളുമായി ഒന്നാമതുള്ളത്. 947 പോയിൻറുള്ള ഒാസീസ് നായകൻ സ്റ്റീവ് സ്മിത്താണ് രണ്ടാമത്.
മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ 916 പോയിൻറുകളുമായി കോഹ്ലിക്ക് മുകളിലുണ്ട്. നിലവിലെ െഎ.സി.സിയുടെ ക്രിക്കറ്റർ ഒാഫ് ദി ഇയറാണ് കോഹ്ലി.