Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ദേ​ശ താ​ര​ങ്ങ​ളെ...

വി​ദേ​ശ താ​ര​ങ്ങ​ളെ ഇ​ഷ്​​ട​മെ​ന്നു ​പറഞ്ഞ ആ​രാ​ധ​ക​നോ​ട്​ രാ​ജ്യം​ വി​ടാ​ൻ കോ​ഹ്​​ലി

text_fields
bookmark_border
Virat-Kohli
cancel

ന്യൂ​ഡ​ൽ​ഹി: 30ാം പി​റ​ന്നാ​ളി​േ​നാ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കി​യ ‘വി​രാ​ട്​ കോ​ഹ്​​ലി ആ​പ്’ അ​ദ് ദേ​ഹ​ത്തി​നു ത​ന്നെ ആ​പ്പാ​യി. ഇ​ന്ത്യ​ൻ നാ​യ​​ക​നെ​ക്കാ​ൾ വി​ദേ​ശ​താ​ര​ങ്ങ​ളു​ടെ മ​ത്സ​ര​മാ​ണ്​ ത​നി​ക്കി​ഷ്​​ട​മെ​ന്നു​ പ​റ​ഞ്ഞ ആ​രാ​ധ​ക​നോ​ട്​ ​േകാ​ഹ്​​ലി രാ​ജ്യം​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്​ വി​വാ​ദ​മാ​യ​ത്. വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കോ​ഹ്​​ലി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​യി.

‘‘കോ​ഹ്​​ലി മാ​ധ്യ​മ​ങ്ങ​ൾ അ​മി​ത​പ്രാ​ധാ​ന്യം ന​ൽ​കി വീ​ർ​പ്പി​ച്ച ക​ളി​ക്കാ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തി​​​െൻറ ബാ​റ്റി​ങ്ങി​ൽ ഞാ​ൻ എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത കാ​ണു​ന്നി​ല്ല. ഇ​ന്ത്യ​ൻ ക​ളി​ക്കാ​രെ​ക്കാ​ൾ ഇം​ഗ്ലീ​ഷ്, ഒാ​സീ​സ്​ താ​ര​ങ്ങ​ളു​ടെ ബാ​റ്റി​ങ്ങാ​ണ്​ എ​നി​ക്ക്​ ആ​ന​ന്ദം ല​ഭി​ക്കു​ന്ന​ത്​’’ എ​ന്ന ആ​രാ​ധ​ക​​​െൻറ കു​റി​പ്പി​നെ​തി​രെ​യാ​യി​രു​ന്നു വി​രാ​ടി​​​െൻറ പ്ര​തി​ക​ര​ണം.

കു​റി​പ്പ്​ ഉ​റ​ക്കെ വാ​യി​ച്ച​ശേ​ഷം, ‘‘നി​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ന്ന്​ എ​നി​ക്ക്​ ആ​ഗ്ര​ഹ​മി​ല്ല. വേ​റെ ഏ​തെ​ങ്കി​ലും രാ​ജ്യ​ത്ത്​ പോ​യ്​​ക്കൊ​ള്ളൂ. ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്ത്​ താ​മ​സി​ച്ച്​ മ​റ്റു​ള്ള​വ​രെ ഇ​ഷ്​​ട​പ്പെ​ടു​ന്ന​തെ​ന്തി​നാ​ണ്​? നി​ങ്ങ​​ൾ എ​ന്നെ ഇ​ഷ്​​ട​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന്​ എ​നി​ക്ക​റി​യേ​ണ്ട’’ -ഇ​താ​യി​രു​ന്നു കോ​ഹ്​​ലി​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ, ഏ​തു ക​ളി​ക്കാ​ര​നെ ഇ​ഷ്​​ട​പ്പെ​ട​ണ​മെ​ന്ന്​ ആ​രാ​ധ​ക​രു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്ന്​ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​തി​ക​രി​ച്ചു. ‘ടെ​ന്നി​സി​ൽ ഏ​റ്റ​വും ഇ​ഷ്​്​​ട​പ്പെ​ട്ട​താ​രം റോ​ജ​ർ ഫെ​ഡ​റ​റാ​ണെ​ന്ന്​ കോ​ഹ്​​ലി​ത​ന്നെ വ്യ​ക്​​ത​മാ​ക്കി​യ​താ​ണ്. ഇ​ന്ത്യ​ക്കാ​രി​ല്ലാ​ഞ്ഞി​ട്ടാ​ണോ മ​റ്റൊ​രു താ​ര​ത്തെ ഇ​ഷ്​​ട​​പ്പെ​ടു​ന്ന​ത്’​- കോ​ഹ്​​ലി​യോ​ട്​ ആ​രാ​ധ​ക​ർ​ത​ന്നെ തി​രി​ച്ചു​ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:team indiamalayalam newssports newsForeign CricketersVirat Kohli
News Summary - Virat Kohli Foreign Cricketers -Sports News
Next Story