കുടിവെള്ളം ഉപയോഗിച്ച് കാറുകൾ കഴുകി; കോഹ്‍‌ലിക്ക് പിഴ

17:12 PM
08/06/2019

ന്യൂഡൽഹി:  കുടിവെള്ളം ഉപയോഗിച്ച് ആഡംബരക്കാറുകൾ കഴുകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍‌ലിക്ക് പിഴ. പുലർച്ചയാണ് ഫ്ലൈയിങ് സ്ക്വാഡ് ഡ്രൈവറും സഹായിയും ചേർന്ന് കാറുകൾ കുടിവെള്ളം കൊണ്ട് കഴുകുന്നത് കണ്ടെത്തിയത്. ഗുരുഗ്രാം മുൻസിപ്പൽ കോർപറേഷനാണ് പിഴ ഈടാക്കിയത്. 500 രൂപയാണ് പിഴ. 

പിഴയുടെ തുക കുറഞ്ഞുപോയെന്ന് ആക്ഷേപമുണ്ട്. രണ്ട് എസ്‌യുവി അടക്കം ആറോ ഏഴോ കാറുകൾ കോഹ്ലിക്ക് സ്വന്തമായിട്ടുണ്ട്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കാറുകൾ കഴുക്കാൻ വെള്ളം പാഴാക്കിയത്. 

Loading...
COMMENTS