Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2019ൽ ആര്​ കപ്പ്​...

2019ൽ ആര്​ കപ്പ്​ നേടും; ഉത്തരം നൽകി കോഹ്​ലി

text_fields
bookmark_border
2019ൽ ആര്​ കപ്പ്​ നേടും; ഉത്തരം നൽകി കോഹ്​ലി
cancel

മുംബൈ: 2019 ക്രിക്കറ്റ്​ ലോകകപ്പ്​ നേടാൻ സാധ്യതയു​ള്ള ടീം എതാണെന്ന ചോദ്യത്തിന്​ ഉത്തരം നൽകി ഇന്ത്യൻ നായകൻ വിര ാട്​ കോഹ്​ലി. ഇംഗ്ലണ്ടും ഇന്ത്യയും ലോകകപ്പിൽ മറ്റ്​ ടീമുകൾക്ക്​ ഭീഷണിയാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ്​ കേ ാഹ്​ലിയും ഇഷ്​ടടീമിനെ കുറിച്ച്​ മനസ്​ തുറന്നിരിക്കുന്നത്​. 2019 ലോകകപ്പിൽ ഒരു ടീമിനായി മാത്രം സാധ്യത കൽപ്പിക് കാൻ കഴിയില്ലെന്നാണ്​ കോഹ്​ലിയുടെ അഭിപ്രായം. എല്ലാ ടീമുകളും ലോകകപ്പിൽ അപകടകാരികളാവുമെന്നാണ്​ കോഹ്​ലിയുടെ പക്ഷം.

ഏത്​ ടീമിനും ലോകകപ്പ്​ സെമിയിലെത്താൻ സാധിക്കും. എല്ലാവരും ലോകകപ്പ്​ വേദിയിൽ അപകടകാരികളാണ്​. വെസ്​റ്റ്​ഇൻഡീസ്​ ലോകകപ്പിലേക്ക്​ എത്തിയത്​ എങ്ങനെയെന്ന്​ എല്ലാവരും കണ്ടതാണ്​. ഇംഗ്ലണ്ടും ശക്​തരാണ്​. പുതിയ ലുക്കിൽ സന്തുലിതമായ ടീമാണ്​ ആസ്​ട്രേലിയ. ന്യൂസിലൻഡ്​ മികച്ച ടീമാണ്​. തങ്ങളുടേതായ ദിവസത്തിൽ ആരെയും തോൽപ്പിക്കാൻ കെൽപ്പുള്ളവരാണ്​ പാകിസ്​താൻ.

​2019 ക്രിക്കറ്റ്​ ലോകകപ്പ്​ ഇക്കുറി ഇംഗ്ലണ്ടിലാണ്​ നടക്കുന്നത്​. ലോകകപ്പിന്​ മുന്നോടിയായി ഇന്ത്യക്ക്​ ഇനി ഏകദിന പരമ്പരകളില്ല. ​െഎ.പി.എൽ മൽസരങ്ങൾക്ക്​ ശേഷം ഇന്ത്യ നേരിട്ട്​ ലോകകപ്പിലേക്ക്​ പോവുകയാണ്​ ചെയ്യുന്നത്​.

ലോകകപ്പ്​: തീരുമാനമാവാൻ ഒരു സ്ഥാനം മാത്രം –കോഹ്​ലി

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​​െൻറ ചി​ത്രം ഏ​റ​ക്കു​റെ വ്യ​ക്ത​മാ​യ​താ​യും ഒ​രു സ്ഥാ​ന​ത്തേ​ക്കു​ള്ള തീ​രു​മാ​നം മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ​വെ​ന്നും ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി. എ​ന്നാ​ൽ, ആ ​സ്ഥാ​നം ഏ​തെ​ന്ന്​ വ്യ​ക്ത​മാ​ക്കാ​ൻ കോ​ഹ്​​ലി ത​യാ​റാ​യി​ല്ല. ആ​സ​്​​ട്രേ​ലി​യ​ക്കെ​തി​​രാ​യ പ​ര​മ്പ​ര തോ​ൽ​വി​ക്ക്​ ഒ​ഴി​ക​ഴി​വൊ​ന്നും പ​റ​യാ​നി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ നാ​യ​ക​ൻ മി​ക​ച്ച കോ​മ്പി​നേ​ഷ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ പേ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന​തി​നു​മാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

​െഎ.​പി.​എ​ൽ ലോ​ക​ക​പ്പി​നെ ബാ​ധി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ അ​ത്​ ഒാ​രോ ക​ളി​ക്കാ​രാ​ണ്​ ശ്ര​ദ്ധി​ക്കേ​ണ്ട​ത്​ എ​ന്നാ​യി​രു​ന്നു ക്യാ​പ്​​റ്റ​​െൻറ മ​റു​പ​ടി. ‘‘​െഎ.​പി.​എ​ൽ എ​ല്ലാ വ​ർ​ഷ​വു​മു​ള്ള​താ​ണ്. ലോ​ക​ക​പ്പ്​ നാ​ലു വ​ർ​ഷം കൂ​ടു​േ​മ്പാ​ഴും. അ​തി​ന​നു​സ​രി​ച്ച്​ ക​ളി​ക്കാ​ർ​ത​ന്നെ കാ​ര്യ​ങ്ങ​ൾ ബാ​ല​ൻ​സ്​ ചെ​യ്യ​ണം’’ -കോ​ഹ്​​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsworld cup cricketVirat Kohli
News Summary - Virat Kohli Declares World Cup-Sports news
Next Story