രാജ്കോട്ട്: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 29 ാം ജന്മദിനം ആഘോഷമാക്കി ടീം ഇന്ത്യ. രാജ്കോട്ടിലെ രണ്ടാം ട്വൻറി20 മത്സരത്തിന് പിന്നാലെ ഞായറാഴ്ചയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഡ്രസ്സിങ് റൂമിൽ കോഹ്ലിയുടെ ജന്മദിനം ആഘോഷിച്ചത്. കോഹ്ലിയുടെ മുഖവും തലയും കേക്കിൽ കുളിപ്പിച്ചായിരുന്നു സഹതാരങ്ങളുടെ ആഘോഷം. ഇന്ത്യൻ ക്യാപ്റ്റന് ആശംസകളുമായി ആരാധാകരും മുൻതാരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി.
തൻെറ പിറന്നാളിന് കേക്കിൽ കുളിപ്പിച്ച കോഹ്ലിയെ അതേപടി നിർത്തിയെ ഫോട്ടോ ഹർദിക് പാണ്ഡ്യെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പ്രതികാരം 1. നായകന് ജന്മദിനാശംസകൾ എന്ന അടിക്കുറിപ്പോടെയായിരുന്നു പാണ്ഡ്യെയുടെ ജന്മദിന ആശംസ.