Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോട്ട് പിൻവലിക്കൽ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മികച്ച നീക്കം- വിരാട് കോഹ്ലി
text_fieldsbookmark_border
മുംബൈ: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തി.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മികച്ച നിക്കമാണിത്. ഇൗ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. അവിശ്വസനീയമായ തീരുമാനമാണ് പ്രധാനമന്ത്രി കൈ കൊണ്ടിരിക്കുന്നത്. വിരാട് കോഹ്ലി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
രാജ്കോട്ട് ടെസ്റ്റിനു ശേഷം ഞാൻ പഴയ കറൻസികൾ ഹോട്ടലിൽ ബില്ല് കൊടുക്കുന്നതിനായി നൽകിയത്. എന്നാൽ അവ വിപണിയിൽ നിന്ന് പിൻവലിച്ച കാര്യം മറന്നിരുന്നു. ഇപ്പോൾ ആരാധകർക്ക് പഴയ കറൻസികളിൽ ഒപ്പിട്ട് നൽകാറുണ്ടെന്നും. കോഹ്ലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
