പത്ത് വർഷത്തെ ഇടവേള; ലോകകപ്പ് സെമിയിൽ കോഹ് ലിയും വില്യംസണും നേർക്കുനേർ

15:19 PM
07/07/2019
Kohli-and-willianson

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരെ സംബന്ധിച്ച് ചരിത്രത്തിന്‍റെ ആവർത്തനമാകും അത്. 2008ൽ അണ്ടർ-19 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം സെമി ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലാൻഡ് ആയിരുന്നു എതിരാളികൾ. അന്നത്തെ അണ്ടർ-19 ഇന്ത്യൻ ടീമിനെ നയിച്ചത് വിരാട് കോഹ് ലി. ന്യൂസിലാൻഡ് ടീമിനെ നയിച്ചതാവട്ടെ ഇന്നത്തെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും. 

ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ന്യൂസിലാൻഡിന്‍റെ ടിം സൗത്തീ, ട്രെന്‍റ് ബോൾട്ട് എന്നിവരും അന്ന് അണ്ടർ-19 ലോകകപ്പിൽ കളിച്ചിരുന്നു. വിരാട് കോഹ് ലിയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് അന്ന് ന്യൂസിലാൻഡിനെ കീഴടക്കി. കളിയിലെ താരമായ കോഹ് ലി എതിർ ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്‍റെ വിക്കറ്റെടുക്കുകയും ചെയ്തു. 

Kohli-and-willianson-2

2008ലെ അണ്ടർ-19 ലോകകപ്പ് സെമി ഫൈനലിന്‍റെ തനിയാവർത്തനം ചൊവ്വാഴ്ച ഓൾഡ് ട്രാഫോർഡിൽ സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ ആരാധകർ. 

Loading...
COMMENTS