കോ​ഹ്​​ലി മാ​ത്രം ക​ളി​ച്ചാ​ൽ  ജ​യി​ക്കി​ല്ല –സ​ചി​ൻ

22:54 PM
22/05/2019
ന്യൂ​ഡ​ൽ​ഹി: വി​രാ​ട്​ കോ​ഹ്​​ലി ക​ളി​ച്ചാ​ൽ മാ​ത്രം ഇ​ന്ത്യ​ക്ക്​​ ലോ​ക​ക​പ്പ്​ ജ​യി​ക്കാ​നാ​വി​ല്ലെ​ന്ന്​ മാ​സ്​​റ്റ​ർ ബ്ലാ​സ്​​റ്റ​ർ സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ. ‘‘ഒ​രാ​ൾ മാ​ത്രം ക​ളി​ച്ചാ​ൽ ഒ​രു ടൂ​ർ​ണ​മ​​െൻറ്​ ജ​യി​ക്കാ​നാ​വി​ല്ല. ടീ​മി​ലെ ഒാ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടെ ജോ​ലി​യു​ണ്ട്. 

അ​തെ​ല്ലാം ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കി​​യാ​ലേ ജ​യ​ത്തി​ലെ​ത്തൂ’’ -സ​ചി​ൻ പ​റ​ഞ്ഞു. നാ​ലാം ന​മ്പ​റി​ലെ ബാ​റ്റ്​​സ്​​മ​ാ​​​െൻറ കാ​ര്യ​ത്തി​ലെ അ​നി​ശ്ചി​താ​വ​സ്​​ഥ​യി​ൽ അ​ദ്ദേ​ഹം ആ​ശ​ങ്ക പ​ങ്കു​വെ​ച്ചു. 

‘‘ഒ​രു ബാ​റ്റ്​​സ്​​മാ​ന്​ ബാ​റ്റ്​ ചെ​യ്യു​ക​യാ​ണ്​ ജോ​ലി. അ​വി​ടെ സ്​​ഥാ​നം പ്ര​ശ്​​ന​മ​ല്ല. സാ​ഹ​ച​ര്യ​ത്തി​നൊ​ത്ത്​ പൊ​രു​ത്ത​പ്പെ​ട്ടു ക​ളി​ക്കു​ക​യാ​ണ്​ ആ​വ​ശ്യം. അ​വ​സ​ര​ത്തി​നൊ​ത്തു​യ​രു​ക​യാ​ണ്​ പ്ര​ധാ​നം. ഏ​റെ​ക്കാ​ല​ത്തെ മ​ത്സ​ര​പ​രി​ച​യ​മു​ള്ള​വ​ർ എ​ന്ന നി​ല​യി​ൽ പൊ​സി​ഷ​ൻ പ്ര​ശ്​​ന​മ​ല്ല. എ​ങ്കി​ലും, ഒാ​രോ​രു​ത്ത​രു​ടെ​യും സ്​​ഥാ​നം നി​ർ​ണ​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്​’’ -സ​ചി​ൻ പ​റ​ഞ്ഞു.
Loading...
COMMENTS