Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിനെ വെട്ടാൻ...

രോഹിതിനെ വെട്ടാൻ കോഹ്​ലിക്ക് വേണം ഒരു റൺ; റെക്കോർഡിലേക്കും

text_fields
bookmark_border
kohli-and-rohit-040120.jpg
cancel

ന്യൂഡൽഹി: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തിന് ഇന്ത്യ ഞായറാഴ്ച ഇറങ്ങുമ്പോൾ ലോക ക്രിക്കറ്റിലെ ഒരു റെ ക്കോർഡ് കൂടി ക്യാപ്റ്റൻ വിരാട് കോഹ്​ലി സ്വന്തമാക്കുന്നത് കാണാനൊരുങ്ങുകയാണ് ഇന്ത്യൻ ആരാധകർ. ട്വന്‍റി20 ക്രിക് കറ്റിലെ ഒന്നാമത് റൺവേട്ടക്കാരനാകാൻ കോഹ്​ലിക്ക് ഒരു റൺ മാത്രം മതി. നിലവിൽ 2633 റൺസോടെ കോഹ്​ലിയും രോഹിത് ശർമയുമാണ് കൂടുതൽ റൺസെടുത്തവരുടെ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നത്.

വിശ്രമം അനുവദിച്ചതിനാൽ ട്വന്‍റി20 പരമ്പരയിൽ രോഹിത് ശർമ കളിക്കുന്നില്ല. അതിനാൽ, റെക്കോർഡ് കോഹ്​ലിക്ക് വഴിമാറുമെന്ന കാര്യം തീർച്ചയാണ്.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ മിന്നും പ്രകടനമാണ് കോഹ്​ലി കാഴ്ചവെച്ചത്. ആദ്യ ട്വന്‍റി20യിൽ 50 പന്തിൽ 94 റൺസെടുത്ത കോഹ്​ലി മൂന്നാം ട്വന്‍റി20യിൽ 29 പന്തിൽ 70 റൺസെടുത്ത് വിൻഡീസിന്‍റെ അന്തകനായി.

ട്വന്‍റി20 അന്താരാഷ്ട്ര റാങ്കിങ്ങിൽ രോഹിത് ശർമ ഒമ്പതാം സ്ഥാനത്തും വിരാട് കോഹ്​ലി പത്താം സ്ഥാനത്തുമാണുള്ളത്. ലോകേഷ് രാഹുൽ ആറാം സ്ഥാനത്തുണ്ട്.

ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് ഞായറാഴ്ച ഗുവാഹതിയിൽ നടക്കുന്നത്. വൈകീട്ട് ഏഴിനാണ് മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmasports newsVirat Kohlit20 ranking
News Summary - Virat Kohli 1 run away from massive T20I world record in 1st T20I against Sri Lanka at Guwahati
Next Story