പെരുമാറ്റച്ചട്ടലംഘനം; കോഹ്ലിക്ക് ​െഎ.സി.സിയുടെ താക്കീതും ഒരു ഡീമെറിറ്റ്​ പോയൻറും ശിക്ഷ

21:37 PM
23/09/2019

ബംഗളൂരു: പെരുമാറ്റച്ചട്ടലംഘനത്തിന്​ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിക്ക്​ ​െഎ.സി.സിയുടെ താക്കീതും ഒരു ഡീമെറിറ്റ്​ പോയൻറും ശിക്ഷ. ഞായറാഴ്​ച ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻറി20 മത്സരത്തി​​​​െൻറ അഞ്ചാം ഒാവറിൽ റൺസെടുക്കാൻ ശ്രമിക്കുന്നതിനി​െട സന്ദർശക ബൗളർ ബ്യൂറൻ ഹ​​​െൻറിക്​സിനെ തോളുകൊണ്ടിടിച്ചതാണ്​ കോഹ്​ലിക്ക്​​ വിനയായത്​. പെരുമാറ്റച്ചട്ടത്തിലെ വകുപ്പ്​ 2.12 ലംഘിച്ചെന്ന്​ കാണിച്ചാണ്​ കോഹ്​ലിയെ ശിക്ഷിച്ചത്​. മത്സരത്തിൽ ഇന്ത്യ ഒമ്പതുവിക്കറ്റിന്​ തോറ്റിരുന്നു. 

നേര​േത്ത 2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെയും 2019 ജൂണിൽ ഏകദിന ലോകകപ്പിനിടെ അഫ്​ഗാനിസ്​താനെതിരെയും പെരുമാറ്റദൂഷ്യത്തിന്​ ഡീമെറിറ്റ്​ പോയൻറുകൾ സമ്പാദിച്ച കോഹ്​ലിയുടെ പോക്കറ്റിൽ ഇതോടെ മൂന്ന്​ ഡീമെറിറ്റ്​ പോയൻറുകളായി. ഐ.സി.സി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയൻറ്​ ലഭിച്ചാല്‍ സസ്​പെൻഷൻ പോയൻറാകും. ഒരു മത്സരത്തില്‍ വിലക്കും വീഴും. 

Loading...
COMMENTS