വി​നോ​ദ്​ റാ​യും എ​ഡു​ൽ​ജി​യും ഇ​ന്നി​റ​ങ്ങും 33 മാ​സം; ഫീ​സ്​ 3.5 കോ​ടി

22:21 PM
22/10/2019
vinod-rai

ന്യൂ​ഡ​ൽ​ഹി: 33 മാ​സം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ഭ​ര​ണ​ത്തെ ന​യി​ച്ച വി​നോ​ദ്​ റാ​യി​ക്കും ഡ​യാ​ന എ​ഡു​ൽ​ജി​ക്കും 3.5 കോ​ടി വീ​തം പ്ര​തി​ഫ​ലം. 2017 ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ മു​ൻ സി.​എ.​ജി ആ​യ വി​നോ​ദ്​ റാ​യി​യും, മു​ൻ ഇ​ന്ത്യ​ൻ വ​നി​താ​ക്യാ​പ്​​റ്റ​നാ​യ ഡ​യാ​ന എ​ഡു​ൽ​ജി​യും ക്രി​ക്ക​റ്റ്​ ഭ​ര​ണ​ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. ഇ​വ​ർ​ക്കൊ​പ്പം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി​രു​ന്ന രാ​മ​ച​ന്ദ്ര ഗു​ഹ​യും, വി​ക്രം ലി​മാ​യ​യും ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജി​വെ​ച്ചി​രു​ന്നു.

2017 ൽ ​പ്ര​തി​മാ​സം 10​ ല​ക്ഷം വീ​ത​വും, തു​ട​ർ​ന്നു​ള്ള ര​ണ്ടു​വ​ർ​ഷം 11, 12 ല​ക്ഷം വീ​ത​വു​മാ​ണ്​ ഇ​വ​ർ​ക്ക്​ പ്ര​തി​ഫ​ല​മാ​യി നി​ശ്ച​യി​ച്ച​ത്. നേ​ര​ത്തേ രാ​ജി​വെ​ച്ച​വ​ർ​ക്ക്​ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ന​നു​സ​രി​ച്ച്​ പ്ര​തി​ഫ​ലം ന​ൽ​കും. അ​മി​ക്ക​സ്​ ക്യൂ​റി പി.​എ​സ്​ ന​ര​സിം​ഹ​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണ്​ പ്ര​തി​ഫ​ലം നി​ശ്ച​യി​ച്ച​തെ​ന്ന്​ മു​തി​ർ​ന്ന ബി.​സി.​സി.​ഐ ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു. ലോ​ധ ക​മ്മി​റ്റി റി​​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ ദൗ​ത്യ​മേ​ൽ​പി​ക്ക​പ്പെ​ട്ട ഭ​ര​ണ​സ​മി​തി ബു​ധ​നാ​ഴ്​​ച​ സൗ​ര​വ്​ ഗാം​ഗു​ലി​യു​ടെ നേ​തൃ​ത്വ​ത്തി​െ​ല പു​തി​യ ക​മ്മി​റ്റി​ക്ക്​ അ​ധി​കാ​രം കൈ​മാ​റി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​​െൻറ പ​ടി​യി​റ​ങ്ങും. 

Loading...
COMMENTS