മുംബൈ: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനായി തെന്നിന്ത്യൻ താരം വിജയ ് സേതുപതി സ്ക്രീനിലെത്തുന്നു. മുത്തയ്യ മുരളീധരെൻറ ജീവിതം പ്രമേയമാവുന്ന സിനിമ നടൻ റാണ ദഗ്ഗുബതിയാണ് നിർമിക്കുന്നത്. ഡിസംബറിൽ ഷൂട്ടിങ് തുടങ്ങുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.
ശ്രീലങ്കൻ ക്രിക്കറ്റിന് രാജ്യാന്തര തലത്തിൽ മേൽവിലാസം നൽകിയ മുത്തയ്യ മുരളീധരെൻറ ജീവിതം ലങ്ക, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്. മുരളീധരനായി വിജയ് സേതുപതി അരങ്ങിലെത്തുന്ന കാര്യം നേരേത്തതന്നെ പ്രഖ്യാപിച്ചിരുന്നു. തമിഴ്വംശജനായ മുരളീധരെൻറ ചിത്രം തമിഴിലാണ് പുറത്തിറക്കുന്നത്.