Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകെ.എൽ രാഹുൽ 131;...

കെ.എൽ രാഹുൽ 131; വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫിയിൽ കേ​ര​ള​ത്തി​ന്​ ര​ണ്ടാം തോ​ൽ​വി

text_fields
bookmark_border
കെ.എൽ രാഹുൽ 131; വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫിയിൽ  കേ​ര​ള​ത്തി​ന്​ ര​ണ്ടാം തോ​ൽ​വി
cancel

ബം​ഗ​ളൂ​രു: വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന​ത്തി​ൽ കേ​ര​ള​ത്തി​ന്​ ര​ണ്ടാം ​േതാ​ൽ​വി. ഇ​ന്ത്യ​ൻ ഓ​പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​​െൻറ സെ​ഞ്ച്വ​റി മി​ക​വി​ൽ ആ​തി​ഥേ​യ​രാ​യ ക​ർ​ണാ​ട​ക 60 റ​ൺ​സി​നാ​ണ്​ കേ​ര​ള​ത്തെ വീ​ഴ്​​ത ്തി​യ​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ക​ർ​ണാ​ട​ക രാ​ഹു​ലി​​െൻറ​യും (131), മ​നി​ഷ്​ പാ​ണ്ഡെ (50), ശ്രേ​യ​സ്​ ഗോ​പാ​ൽ (31) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്​​ മി​ക​വി​ൽ 49.5 ഓ​വ​റി​ൽ 294 റ​ൺ​സി​ന്​ പു​റ​ത്താ​യി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ള​ത്തെ ഓ​പ​ണ​ർ വി​ഷ്​​ണു വി​നോ​ദും (104), വ​ൺ​ഡൗ​ൺ ബാ​റ്റ്​​സ്​​മാ​ൻ സ​ഞ്​​ജു സാം​സ​ണും (67) ചേ​ർ​ന്ന്​ ന​യി​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര​യും വാ​ല​റ്റ​വും ത​ക​ർ​ന്ന​ത്​ തി​രി​ച്ച​ടി​യാ​യി. 46.4 ഓ​വ​റി​ൽ ടീം 234 ​റ​ൺ​സി​ന്​ പു​റ​ത്താ​യി.

വി​നൂ​പ്​ മ​നോ​ഹ​ര​ൻ പൂ​ജ്യ​ത്തി​ന്​ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ര​ണ്ടാം വി​ക്ക​റ്റി​ലെ ചെ​റു​ത്തു​നി​ൽ​പ്​ ആ​രം​ഭി​ച്ച​ത്. 111ലെ​ത്തി​യ​പ്പോ​ൾ സ​ഞ്​​ജു മ​ട​ങ്ങി​യ​തോ​ടെ കേ​ര​ള​ത്തി​​െൻറ ത​ക​ർ​ച്ച തു​ട​ങ്ങി. ക്യാ​പ്​​റ്റ​ൻ റോ​ബി​ൻ ഉ​ത്ത​പ്പ (13), സ​ചി​ൻ ബേ​ബി (26), സ​ൽ​മാ​ൻ നി​സാ​ർ (9), മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ (2), സി​ജോ​മോ​ൻ ജോ​സ​ഫ്​ (5), ബേ​സി​ൽ ത​മ്പി (1), ആ​സി​ഫ്​ കെ.​എം (0) എ​ന്നി​വ​ർ കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay hazare trophy
News Summary - vijay hazare trophy
Next Story