Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ്​ ഹ​സാ​രെ...

വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി: ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ

text_fields
bookmark_border
വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി: ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്​​ട്ര​യെ ഒ​മ്പ​ത്​ വി​ക്ക​റ്റി​ന്​ ത​ക​ർ​ത്ത്​ വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ. ടോ​സ്​ നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മ​ഹാ​രാ​ഷ്​​ട്ര ക​ർ​ണാ​ട​ക​യു​ടെ ബൗ​ളി​ങ്​ ആ​ക്ര​മ​ണ​ത്തി​ന്​ മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ, ​160 റ​ൺ​സി​ന്​ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും (81) ക്യാ​പ്​​റ്റ​ൻ ക​രു​ൺ നാ​യ​രു​മാ​ണ് (70) ക​ർ​ണാ​ട​ക​യെ അ​നാ​യാ​സം വി​ജ​യി​പ്പി​ച്ച​ത്.

ഒാ​പ​ണ​ർ ഋ​തു​രാ​ജ്​ ഗെ​യ്​​ക്​​​വാ​ദ് (1) ആ​ദ്യ ഒാ​വ​റി​ൽ​ത​ന്നെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ക്യാ​പ്​​റ്റ​ൻ രാ​ഹു​ൽ തൃ​പ​തി​യെ​യും (16) അ​ങ്കി​ത്​ ഭ​വ​നെ​യും (18) ന​ഷ്​​ട​പ്പെ​ട്ടാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര തു​ട​ങ്ങി​യ​ത്. നാ​ലാം വി​ക്ക​റ്റി​ൽ ശ്രീ​കാ​ന്ദ്​ മു​ണ്ടെ​യും (50), നൗ​ഷാ​ദ്​ ​ൈ​​ശ​ഖും (42) പ​ടു​ത്തു​യ​ർ​ത്തി​യ സ​ഖ്യ​മാ​ണ്​​ കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ൽ​നി​ന്നു ക​ര​ക​യ​റ്റി​യ​ത്. പി​ന്നീ​ട്​ എ​ത്തി​യ​വ​രി​ൽ ആ​രും ര​ണ്ട​ക്കം ക​ണ്ടി​ല്ല. ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക്​ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും (81) ക്യാ​പ്​​റ്റ​ൻ ക​രു​ൺ നാ​യ​രും (70*) ചേ​ർ​ന്ന്​ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ ബാ​റ്റു​വീ​ശി​യ​പ്പോ​ൾ ക​ർ​ണാ​ട​ക ഒ​രു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 30.3 ഒാ​വ​റി​ൽ വി​ജ​യം ക​ണ്ടു.  ക​ർ​ണാ​ട​ക​ക്കാ​യി കൃ​ഷ്​​ണ​പ്പ ഗൗ​തം മൂ​ന്നും പ്ര​സി​ദ്ധ്​ കൃ​ഷ്​​ണ ര​ണ്ടും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ഞാ​യ​റാ​ഴ്​​ച ന​ട​ക്കു​ന്ന ആ​ന്ധ്ര-​സൗ​രാ​ഷ്​​ട്ര മ​ത്സ​ര​വി​ജ​യി​ക​ളാ​ണ്​ ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യു​ടെ എ​തി​രാ​ളി​ക​ൾ. 27നാ​ണ്​ ഫൈ​ന​ൽ.

Show Full Article
TAGS:vijay hazare trophy karnataka sports news malayalam news 
News Summary - vijay hazare trophy - sports news
Next Story