നദൗൻ: വിജയ് ഹസാെര ട്രോഫി ഏകദിന ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ബംഗാളിനെ സമനിലയിൽ കുരുക്കിയ കേരളത്തിന് രണ്ടാം അങ്കത്തിൽ അവസാന പന്തിൽ തോൽവി. ഹിമാചൽ പ്രദേശിനു മുന്നിൽ ഒരു വിക്കറ്റിനാണ് കേരളം കീഴടങ്ങിയത്. ടോസ് നേടിയ ഹിമാചൽ കേരളത്തെ ബാറ്റിങ്ങിനയച്ചപ്പോൾ വിഷ്ണു വിനോദിെൻറയും (66), ക്യാപ്റ്റൻ സചിൻ ബേബിയുടെയും (95) മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി.
കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ ജലജ് സക്സേന (0) നിരാശപ്പെടുത്തിയപ്പോൾ രോഹൻ പ്രേം (36), അരുൺ കാർത്തിക് (22), മുഹമ്മദ് അസ്ഹറുദ്ദീൻ (23) എന്നിവർ ഭേദപ്പെട്ട സംഭാവന നൽകി.
മറുപടി ബാറ്റിങ്ങിൽ ഹിമാചലിെൻറ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. എന്നാൽ, മധ്യനിരയിൽ നിഖിൽ ഗങ്തയും (62), അങ്കിത് കൗശികും (83 നോട്ടൗട്ട്) പിടിച്ചുനിന്നതോടെ കളി മാറി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നയിച്ച കൗശിക് അവാന പന്തിൽ ബൗണ്ടറി നേടിയാണ് വിജയമൊരുക്കിയത്. കേരളത്തിനായി കെ.സി. അക്ഷയ് നാലും, കെ.എം. ആസിഫ് മൂന്നും, സന്ദീപ് വാര്യർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. നാളെ ത്രിപുരക്കെതിരെയാണ് അടുത്ത മത്സരം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 11:15 PM GMT Updated On
date_range 2018-02-10T04:45:16+05:30വിജയ് ഹസാരെ: ഹിമാചൽ പ്രദേശിനോട് കേരളത്തിന് ഒരു വിക്കറ്റ് തോൽവി
text_fieldsNext Story