ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ അവസാന മത്സരത്തിൽ ആന്ധ്രക്കെതിരെ കേരള ത്തിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ആന്ധ്ര 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തി ൽ 230 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപണർ വിഷ്ണു വിനോദിെൻറ സെഞ്ച്വറി മികവിൽ (139) 39.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (1) വീണ്ടും പരാജയപ്പെട്ടപ്പോൾ, കഴിഞ്ഞ കളിയിലെ ഇരട്ട സെഞ്ച്വറിക്കാരൻ സഞ്ജു വി. സാംസൺ റൺസൊന്നുമെടുക്കാതെ മടങ്ങി. വിജയ് ഹസാരെ ട്രോഫിയിൽ വിഷ്ണുവിെൻറ മൂന്നാം സെഞ്ച്വറി പ്രകടനമാണിത്.
89 പന്തിൽ 13 ബൗണ്ടറിയും ഒമ്പത് സിക്സും പറത്തിയാണ് വിഷ്ണു കേരളത്തിെൻറ വിജയശിൽപിയായത്. സചിൻ ബേബി (19), ജലജ് സക്സേന (46 നോട്ടൗട്ട്), പി. രാഹുൽ (27 നോട്ടൗട്ട്) എന്നിവർ ചേർന്നതോടെ വിജയം അനായാസമായി.
എലൈറ്റ് േപ്ലറ്റ് റൗണ്ടിൽ എട്ട് കളിയിൽ നാല് ജയവും നാല് തോൽവിയുമായി 16 പോയൻറുള്ള കേരളം എട്ടാം സ്ഥാനത്താണ്. ആദ്യ അഞ്ച് സ്ഥാനക്കാർക്കാണ് ഇവിടെനിന്നും നോക്കൗട്ട് യോഗ്യത.