പുറത്താകാതെ 212 റൺസ്; മലയാളത്തി​െൻറ അഭിമാനമായി സഞ്​ജു സാംസൺ

  • ലിസ്​റ്റ്​ എ ക്രിക്കറ്റിൽ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാ​െൻറ പേരിലുള്ള ഉയർന്ന റെക്കോഡ്​

  • വിജയ്​ ഹസാരെ ട്രോഫിയിൽ ഏറ്റവുമുയർന്ന സ്​കോർ

  • ലിസ്​റ്റ്​ എ മത്സരങ്ങളിൽ ഇന്ത്യൻ വിക്കറ്റ്​ കീപ്പറുടെ ഏറ്റവുമുയർന്ന സ്​കോർ

  • സചിന്‍ ബേബിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 338 റണ്‍സി​െൻറ റെക്കോഡ്​ കൂട്ടുകെട്ട്​

14:24 PM
12/10/2019

ബംഗളൂരു: റെക്കോഡുകളുടെ ഗിരിശൃംഗ​ങ്ങളേറിയ റണ്ണൊഴുക്കിൽ മലയാളത്തി​​​െൻറ അഭിമാനമായി സഞ്​ജു സാംസൺ. ഗോവക്കെതിരായ വിജയ്​ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ്​ മത്സരത്തിൽ പുറത്താകാതെ 212 റൺസ്​ അടിച്ചുകൂട്ടിയ കേരളത്തി​​​െൻറ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ രാജ്യാന്ത​ര ക്രിക്കറ്റിലെ മിന്നുംറെക്കോഡുകളടക്കം പൊളി​െച്ചഴുതി. 

ലോക ക്രിക്കറ്റിലെ ലിസ്​റ്റ്​ എ മത്സരങ്ങളിൽ ​(ആഭ്യന്തര-രാജ്യാന്തര ഏകദിന മത്സരങ്ങൾ) ഒരു വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാ​ൻ നേടുന്ന ഏറ്റവുമുയർന്ന സ്​കോറാണ്​ സഞ്​ജുവി​േൻറത്​. പാകിസ്​താൻ താരം ആബിദ്​ അലി നേടിയ 209 റൺസി​​​െൻറ റെക്കോഡാണ്​ സഞ്​ജു പഴങ്കഥയാക്കിയത്​. വിജയ്​ ഹസാരെ ട്രോഫിയിലെ ഏറ്റവുമുയർന്ന സ്​കോർ, ലിസ്​റ്റ്​ എ മത്സരങ്ങളിൽ ഇന്ത്യൻ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാ​​​െൻറ ഏറ്റവുമുയർന്ന സ്​കോർ തുടങ്ങി ഒരുപിടി റെക്കോഡുകൾ വെടിക്കെട്ട്​ ഇന്നിങ്​സിലൂടെ സഞ്​ജു വെട്ടിപ്പിടിച്ചു. 

129 പന്തിൽ 21 ഫോറും 10 സിക്​സറുകളുമടക്കം 212ലെത്തിയ​ സഞ്​ജുവി​​​െൻറ തകർപ്പൻ ഇന്നിങ്​സ്​ തുണയായപ്പോൾ മത്സരത്തിൽ കേരളം 104 റൺസിന്​ ജയിച്ചു. സെഞ്ച്വറിയുമായി മുൻ ക്യാപ്​റ്റൻ സചിൻ ബേബി (127) സഞ്​ജുവിന്​ മികച്ച പിന്തുണ നൽകി. ലിസ്​റ്റ്​ എയിൽ മൂന്നാം വിക്കറ്റിൽ ഏറ്റവുമുയർന്ന റെക്കോഡ്​ കൂട്ടുകെട്ടാണ്​​ (338) സഞ്​ജു-സചിൻ സഖ്യം പടുത്തുയർത്തിയത്​. 

സാഭിമാനം സഞ്​ജു
സചിൻ ടെണ്ടുൽകറും വീരേന്ദർ സെവാഗും രോഹിത്​ ശർമയുമടങ്ങിയ, നെഞ്ചുറപ്പും പ്രഹരശേഷിയും ഒത്തിണങ്ങിയ പ്രതിഭകളുടെ കൂട്ടത്തിലേക്ക്​ അഭിമാനകരമായ റെക്കോഡുകൾ ചാരുത പകർന്ന അത്യുഗ്രൻ ഇരട്ടശതകവുമായി മലയാളത്തി​​​െൻറ സ്വന്തം സഞ്​ജു സാംസണും. ലിസ്​റ്റ്​ എ മത്സരങ്ങളിൽ ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ലെന്ന നിരാശയെ ഉദ്യാനനഗരത്തോട്​ ചേർന്ന അലൂരിലെ കെ.എസ്​.സി.എ മൈതാനത്ത്​ അത്യുജ്ജ്വലമായി ബൗണ്ടറി കടത്തിയ സഞ്​ജു ആ നേട്ടത്തിൽതൊട്ടശേഷം ചെന്നുനിന്നത്​ ഇരട്ടശതകത്തി​​​െൻറ ഇരട്ടിമധുരത്തിൽ. വിജയ്​ ഹസാ​െര ട്രോഫി ക്രിക്കറ്റിൽ  ഗോവ​ക്കെതിരെ പുറത്താകാതെ 212 റൺസടിച്ച്​ വിസ്​മയം സൃഷ്​ടിച്ച സഞ്​ജു കേരളത്തിന്​ സമ്മാനിച്ചത്​ വമ്പൻ ജയം.

ഗ്രൗണ്ടി​​​െൻറ വിലക്ഷണകോണുകളിലേക്ക്​ 21 ഫോറുകളും 10 കൂറ്റൻ സിക്​സറുകളും ഇടതടവില്ലാതെ മൂളിപ്പറന്ന പകലിൽ ലോകക്രിക്കറ്റിലെ മിന്നുന്നൊരു റെക്കോഡും ഈ മലയാളി യുവാവിനെ തേടിയെത്തി. ലോക ക്രിക്കറ്റിൽ ലിസ്​റ്റ്​ എ മത്സരത്തിൽ ഒരു വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ നേടുന്ന ഏറ്റവുമുയർന്ന സ്​കോറായി സഞ്​ജുവി​​​െൻറ അപരാജിത ഇരട്ട ശതകം മാറി. പാകിസ്​താ​​​െൻറ ആബിദ്​ അലി പുറത്താകാതെ നേടിയ 209 റൺസെന്ന റെക്കോഡാണ്​ തകർപ്പൻ വെടിക്കെട്ട്​ ബാറ്റിങ്ങിലൂടെ സഞ്​ജു പഴങ്കഥയാക്കിയത്​. പാകിസ്​താൻ നാഷനൽ വൺഡേ കപ്പിൽ പെഷാവറിനെ​തിരെ ഇസ്​ലാമാബാദിനുവേണ്ടിയാണ്​ ആബിദ്​ അലി 209 റൺസടിച്ചത്​. 

തകർപ്പൻ പ്രകടനം കാഴ്​ചവെച്ചിട്ടും സ്ഥിരമായി തന്നെ തഴയുന്ന ഇന്ത്യൻ ക്രിക്കറ്റ്​ ​െസലക്​ടർമാർക്ക്​ മുമ്പാ​കെ ത​​​െൻറ പ്രതിഭാശേഷിയുടെ ഒന്നാന്തരം സാക്ഷ്യമായി സഞ്​ജുവി​​​െൻറ റെക്കോഡ്​. 129 പന്തിൽ 164.34 എന്ന വിസ്​ഫോടനാത്മകമായ സ്​ട്രൈക്ക്​ റേറ്റിലാണ്​ റണ്ണുകൾ അനുസ്യൂതം പിറ​വിയെടുത്തത്​. ത​​​െൻറ പ്രതിഭയെ അരക്കിട്ടുറപ്പിക്കുന്ന പ്രകടനങ്ങൾ  ആവർത്തിക്കുന്ന സഞ്​ജുവിന്​ അവസരങ്ങൾ നൽകണമെന്ന്​ ട്വിറ്ററിലൂടെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യൻക്രിക്കറ്റ്​ കൺട്രോൾ ബോർഡിനെ ഓർമിപ്പിച്ചു. വിക്കറ്റ്​ കീപ്പറുടെ സ്ഥാനത്ത്​ തീർച്ചയായും പരിഗണനക്കെടുക്കേണ്ട താരമാണ്​ സഞ്​ജുവെന്ന്​ വിഖ്യാത താരം സുനിൽ ഗവാസ്​കർ ഈയിടെ തുറന്നടിച്ചിരുന്നു. മികച്ച വിക്കറ്റ്​ കീപ്പറും മികച്ച ബാറ്റ്​സ്​മാനുമാണ്​ കേരള താരമെന്ന്​ ഗവാസ്​കർ ചൂണ്ടിക്കാട്ടി. 

sanju-samson


ലിസ്​റ്റ്​ എ മത്സരത്തിൽ ഇന്ത്യയിലെ ഏറ്റവുമുയർന്ന മൂന്നാമത്തെ സ്​കോറാണ്​ സഞ്​ജുവി​േൻറത്​. വിജയ്​ ഹസാരെ ട്രോഫിയിൽ ഏറ്റവുമുയർന്ന സ്​കോറും കൂടിയായി ഇതു മാറി. കഴിഞ്ഞ വർഷം സിക്കിമി​െനതിരെ ഉത്തരാഖണ്ഡി​​​െൻറ കെ.വി. കൗശൽ നേടിയ 202 റൺസെന്ന റെക്കോഡാണ്​ അലൂരിൽ തകർന്നുവീണത്​. ലിസ്​റ്റ്​ എ ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ എന്ന റെക്കോഡും ഇനി സഞ്​ജുവിന്​ സ്വന്തം. ലിസ്​റ്റ്​ എ യിൽ മഹേന്ദ്ര സിങ്​ ധോണിയുടെ (183) പേരിലായിരുന്നു വിക്കറ്റ്​ കീപ്പറുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അതിന്​ സഞ്​ജുവി​​​െൻറ പേരിനൊപ്പം.

സചിന്‍ ബേബിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 338 റണ്‍സി​​​െൻറ കൂട്ടുകെട്ടുയർത്തിയ സഞ്​ജു ഒരു റെക്കോഡിൽകൂടിയാണ്​ പങ്കാളിയായത്​.   ലിസ്​റ്റ്​ ക്രിക്കറ്റിൽ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായി ഈ മലയാളിതാരങ്ങളുടെ പ്രതിരോധം മാറി. 1994ൽ വോഴ്​സസ്​റ്റർ​ഷയറിനുവേണ്ടി ടോം മൂഡി-ടിം കർട്ടിസ്​ സഖ്യം നേടിയ 309 റൺസി​​​െൻറ റെ​ക്കോഡാണ്​ തകർന്നത്​. 

കേരളത്തിന്​ 104 റൺസ്​ ജയം
ബംഗളൂരു: സഞ്​ജു സാംസണി​​​െൻറയും (212 നോട്ടൗട്ട്​) സചിൻ ബേബിയുടെയും (127) ബാറ്റിങ്​വിരുന്ന്​ കണ്ട വിജയ്​ ഹസാരെ ട്രോഫി എലീറ്റ്​ ഗ്രൂപ്​ എ പോരാട്ടത്തിൽ കേരളം ഗോവയെ 104 റൺസിന്​ തോൽപിച്ചു. മൂന്നാം വിക്കറ്റിൽ 338 റൺസി​​​െൻറ റെക്കോഡ്​ കൂട്ടുകെട്ടുയർത്തിയ ഇരുവരുടെയും ബാറ്റിങ്​ മികവിൽ ആദ്യം ബാറ്റുചെയ്​ത കേരളം 50 ഓവറിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 377 റൺസെടുത്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയുടെ ഇന്നിങ്​സ്​ മൂന്നിന്​ 153 റൺസിലെത്തിനിൽക്കേ മഴ പെയ്​തതിനാൽ നിർത്തിവെച്ചു. കളി തുടരാൻ കഴിയാത്തതിനാൽ മഴനിയമം മൂലം കേരളം 104 റൺസിന്​ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കേരള ക്യാപ്​റ്റൻ റോബിൻ ഉത്തപ്പ (10) ഫീൽഡിങ്​ തടസ്സ​പ്പെടുത്തിയതിനെത്തുടർന്നാണ്​ ഔട്ടായത്​. വിഷ്​ണു വിനോദാണ്​ (ഏഴ്​) പുറത്തായ മറ്റൊരു കേരള ബാറ്റ്​സ്​മാൻ. 

ലിസ്​റ്റ്​ ‘എ’ & ഫസ്​റ്റ്​ ക്ലാസ്​
ആഭ്യന്തര-രാജ്യാന്തര ഏകദിന മത്സരങ്ങളെ  ‘ലിസ്​റ്റ്​ എ’ ക്രിക്കറ്റ്​ എന്നും ടെസ്​റ്റ്​ മത്സരങ്ങളെ ‘ഫസ്​റ്റ്​ ക്ലാസ്​’ ക്രിക്കറ്റ്​ എന്നുമാണ്​ വിശേഷിപ്പിക്കാറുള്ളത്​. ഒരു ഇന്നിങ്​സിൽ 40 മുതൽ 60 ഓവർ വരെയുള്ള മത്സരങ്ങൾക്കാണ് സാധാരണ ലിസ്​റ്റ്​ എ ക്രിക്കറ്റ് പദവിയുള്ളത്​. ഐ.സി.സിയുടെ ഏകദിന പദവി ലഭിക്കാത്ത രാജ്യങ്ങളുടെ അന്താരാഷ്​ട്ര മത്സരങ്ങളും ലിസ്​റ്റ്​ എയിൽ ഉൾപ്പെടും. അന്താരാഷ്​ട്ര ഏകദിന മത്സരങ്ങൾ, ഓരോ രാജ്യത്തെയും പ്രധാന ഏകദിന ടൂർണമ​െൻറുകൾ, ഐ.സി.സി മുഴുവൻ അംഗത്വമുള്ള രാജ്യവും വിദേശ രാജ്യത്തെ ഫസ്​റ്റ്​ ക്ലാസ്​ പദവിയുള്ള ടീമും തമ്മിലുള്ള അംഗീകൃത മത്സരം എന്നിവ ലിസ്​റ്റ്​ എ മത്സരങ്ങളിൽ ഉൾപ്പെടുത്താം. 

Loading...
COMMENTS