Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്കേറ്റ്...

പരിക്കേറ്റ് ദ്യോകോവിച്ച്​ പിന്മാറി; മെ​ദ്​​വ​ദേ​വും സ്വി​റ്റോ​ലി​ന​യും ക്വാ​ർ​ട്ട​റി​ൽ; പ്ലി​സ്​​കോ​വ പു​റ​ത്ത്​

text_fields
bookmark_border
പരിക്കേറ്റ് ദ്യോകോവിച്ച്​ പിന്മാറി; മെ​ദ്​​വ​ദേ​വും സ്വി​റ്റോ​ലി​ന​യും ക്വാ​ർ​ട്ട​റി​ൽ; പ്ലി​സ്​​കോ​വ പു​റ​ത്ത്​
cancel

ന്യൂ​യോ​ർ​ക്​: ഇ​ട​തു​ചു​മ​ലി​ലെ പ​രി​ക്ക്​ വി​ല്ല​നാ​യ​തോ​ടെ യു.​എ​സ്​ ഒാ​പ​ണി​ൽ​നി​ന്ന്​ നി​ല​വി​ലെ ചാ​മ്പ്യ​നും ടോ​പ്​​സീ​ഡു​മാ​യ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ച്​ പി​ന്മാ​റി. സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക​യു​മാ​യി പ്രീ​ക്വാ​ർ​ട്ട​ർ​ മ​ത്സ​ര​ത്തി​ൽ 6-4, 7-5, 2-1ന്​ ​പി​ന്നി​ൽ നി​ൽ​ക്കെ​യാ​യി​രു​ന്നു സെ​ർ​ബി​യ​ക്കാ​ര​​െൻറ പി​ന്മാ​റ്റം. 23ാം സീ​ഡാ​യ വാ​വ്​​റി​ങ്ക സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​വു​മാ​യി ജ​യ​ത്തി​ന​രി​കെ നി​ൽ​ക്കെ വേ​ദ​ന ക​ല​ശ​ലാ​യ​തോ​ടെ ക​ളി തു​ട​രാ​നാ​വി​ല്ലെ​ന്ന്​ ദ്യോ​കോ​വി​ച്ച്​ അം​പ​യ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, പ്ര​കോ​പി​ത​രാ​യ കാ​ണി​ക​ൾ കൂ​വി​വി​ളി​ച്ചാ​ണ്​ താ​ര​ത്തെ യാ​ത്ര​യാ​ക്കി​യ​ത്.

അ​വ​സാ​നം ക​ളി​ച്ച അ​ഞ്ച്​ ഗ്രാ​ൻ​ഡ്​ സ്ലാ​മു​ക​ളി​ൽ നാ​ലും സ്വ​ന്ത​മാ​ക്കി​യ താ​ര​ത്തി​ന്​ ഇ​വി​ടെ​യും ഏ​റെ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തു​വ​രെ 16 ഗ്രാ​ൻ​ഡ്​ സ്ലാം ​കി​രീ​ട​ങ്ങ​ൾ സ്വ​ന്തം പേ​രി​ൽ കു​റി​ച്ച്​ ച​രി​ത്ര​ത്തി​ലേ​ക്ക്​ കു​തി​പ്പ്​ തു​ട​രു​ന്ന ദ്യോ​​കോ​ക്കു മു​ന്നി​ൽ 20 കി​രീ​ട​ങ്ങ​ളു​മാ​യി റോ​ജ​ർ ഫെ​ഡ​റ​റും 18 ​എ​ണ്ണ​വു​മാ​യി റാ​ഫേ​ൽ ന​ദാ​ലും മാ​​ത്ര​മാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​ത്​.യു.​എ​സ്​ ഒാ​പ​ൺ വേ​ദി​യാ​യ ഫ്ല​ഷി​ങ്​ മെ​ഡോ​യി​ൽ ഇ​തു​വ​രെ ക്വാ​ർ​ട്ട​റി​നു​മു​മ്പ്​ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ദ്യോ​കോ​വി​ച്​ വാ​വ്​​റി​ങ്ക​ക്കെ​തി​രെ മി​ക​ച്ച വ്യ​ക്തി​ഗ​ത റെ​ക്കോ​ഡു​മാ​യാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ആ​ദ്യ ര​ണ്ടു സെ​റ്റും ​ന​ഷ്​​ട​മാ​യെ​ങ്കി​ലും തി​രി​ച്ചു​വ​രു​മെ​ന്ന കാ​ണി​ക​ളു​ടെ പ്ര​തീ​ക്ഷ ബാ​ക്കി​നി​ർ​ത്തി​യാ​യി​രു​ന്നു പ​രി​ക്കേ​റ്റ്​ മ​ട​ക്കം.

പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചാം സീ​ഡ്​ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്​​വ​ദേ​വും വ​നി​ത​ക​ളി​ൽ അ​ഞ്ചാം സീ​ഡ്​ യു​ക്രെ​യ്​​നി​​െൻറ എ​ലീ​ന​ സ്വി​റ്റോ​ലി​ന​യും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. മെ​ദ്​​വ​ദേ​വ്​ 3-6, 6-3, 6-2, 7-6ന്​ ​സീ​ഡി​ല്ലാ താ​രം ജ​ർ​മ​നി​യു​ടെ ഡൊ​മി​നി​ക്​ കോ​പ്​​ഫ​റി​നെ​യും സ്വി​റ്റോ​ലി​ന 7-5, 6-4ന്​ ​പ​ത്താം സീ​ഡ്​ യു.​എ​സി​​െൻറ മാ​ഡി​സ​ൺ കീ​സി​നെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്. വ​നി​ത​ക​ളി​ൽ റെ​ക്കോ​ഡ്​ കി​രീ​ടം തേ​ടു​ന്ന എ​ട്ടാം സീ​ഡ്​ യു.​എ​സി​​െൻറ സെ​റീ​ന വി​ല്യം​സ്​ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്​ മു​ന്നേ​റി​യ​പ്പോ​ൾ മൂ​ന്നാം സീ​ഡ്​ ചെ​ക്​ റി​പ്പ​ബ്ലി​കി​​െൻറ ക​രോ​ലി​ന പ്ലി​സ്​​കോ​വ പു​റ​ത്താ​യി. 16ാം സീ​ഡ്​ ഇം​ഗ്ല​ണ്ടി​​െൻറ യോ​ഹ​ന്ന കോ​ൻ​റ​യാ​ണ്​ 6-7, 6-3, 7-5ന്​ ​പ്ലി​സ്​​കോ​വ​യെ വീ​ഴ്​​ത്തി​യ​ത്. സെ​റീ​ന 6-3, 6-4ന്​ 22ാം ​സീ​ഡ്​ ക്രൊ​യേ​ഷ്യ​യു​ടെ പെ​ട്ര മാ​ർ​ടി​ചി​നെ തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicUs open 2019
News Summary - us open 2019 novak djokovic
Next Story