അണ്ടർ19 ഏഷ്യ കപ്പ്: ഇന്ത്യക്ക് രണ്ടാം ജയം
text_fieldsസവാർ (ബംഗ്ലാദേശ്): അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. യു.എ.ഇയെ 227 റൺസിന് കെട്ടുകെട്ടിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. പൂൾ ‘എ’യിൽ ഇതോടെ ഇന്ത്യക്ക് നാലു പോയൻറായി. കഴിഞ്ഞദിവസം നേപ്പാളിനെ ഇന്ത്യ 171 റൺസിന് തോൽപിച്ചിരുന്നു.
യു.എ.ഇക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 354 റൺസെടുത്തു. ഒാപണർമാരായ അഞ്ജു റാവത്ത് (102), ദേവ്ദത്ത് പടിക്കൽ (121) എന്നിവരുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയെ 127 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കി. സിദ്ധാർഥ് ദേശായി ആറു വിക്കറ്റ് വീഴ്ത്തി. അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
