ബ്ലൂംഫൊണ്ടയ്ൻ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ ജയം. അരങ്ങേറ്റക്കാ രായ ജപ്പാനെ തകർത്ത് തുടർച്ചയായ രണ്ടാം ജയവും നേടിയ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ച ു. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 90 റൺസിന് തോൽപിച്ച ഇന്ത്യ ജപ്പാനെ 45.1 ഓവർ ബാക്കി നിൽക്കെ പ ത്ത് വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ജപ്പാനീസ് ബാറ്റ്സ്മാൻമാർക്ക് 22.5 ഓവറിൽ 41 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അഞ്ചു പേർ പൂജ്യത്തിന് പുറത്തായപ്പോൾ ഒരാൾപോലും രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബൗളർമാർ ദാനമായി നൽകിയ 19 റൺസാണ് ടോപ് സ്കോർ. എട്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങിയ രവി ബിഷ്ണോയി നാല് വിക്കറ്റ് നേടിയപ്പോൾ കാർത്തിക് ത്യാഗി ആറ് ഓവറിൽ പത്ത് റൺസിന് മൂന്നു പേരെ പുറത്താക്കി. ലക്ഷ്യമായ 42 റൺസ് ഇന്ത്യൻ ഓപണർമാരായ യാശ്വസ്വി ജെയ്സാൾ (29), കുമാർ കുഷാര (13) എന്നിവർ 4.5 ഓവറിൽ മറികടന്നു. ന്യൂസിലൻഡിനെതിരെയാണ് അടുത്ത മത്സരം.
തൻവീർ സാംഗ: ഓസീസിെൻറ
ഇന്ത്യൻ വജ്രായുധം
ബ്ലൂംഫൊണ്ടയ്ൻ: അണ്ടർ 19 ലോകകപ്പിൽ ആസ്ട്രേലിയൻ ടീമിെൻറ വജ്രായുധം ഒരു ഇന്ത്യക്കാരനാണ്. ജലന്ധറിൽ ജനിച്ച തൻവീർ സിങ് സാംഗയാണ് ഓസീസ് ബൗളിങ്ങിെല പ്രധാനിയായി മാറുന്നത്. ലെഗ്സ്പിന്നറായ സാംഗ ഓസീസിനായി കളിച്ച രണ്ടു മത്സരങ്ങളിൽനിന്ന് ഒമ്പതു വിക്കറ്റ് വീഴ്ത്തി. നിലവിൽ ടൂർണമെൻറിലെ വിക്കറ്റ് വേട്ടക്കാരനാണ്. വെസ്റ്റിൻഡീസിനെതിരെ നാലും നൈജീരിയക്കെതിരെ അഞ്ചു വിക്കറ്റുമാണ് നേടിയത്. അണ്ടർ 16 ഒാസീസ് ടീമിൽ ഇടംനേടിയ ഈ പഞ്ചാബുകാരൻ 17 വയസ്സും 346 ദിവസവും പ്രായമുള്ളപ്പോൾ ബിഗ്ബാഷ് ലീഗിൽ കരാറൊപ്പിടുന്ന പ്രായം കുറഞ്ഞ താരമായി. സിഡ്നിയിൽ ടാക്സി ഡ്രൈവറായ ജോഗ സിങ്ങും അക്കൗണ്ടൻറായ ഉപ്ജീതുമാണ് മാതാപിതാക്കൾ.