ന്യൂസിലൻഡിനെ 202 റൺസിന് തോൽപിച്ച് അഫ്ഗാൻ
text_fieldsക്രൈസ്റ്റ് ചർച്ച്: തുടർ സ്ഫോടനങ്ങളുടെ നടുവിൽ വിറങ്ങലിച്ചു നിൽക്കുന്ന അഫ്ഗാൻ ജനതക്ക് താൽക്കാലിക ആശ്വാസമേകി കൗമാര ക്രിക്കറ്റ് ടീമിെൻറ ചരിത്രനേട്ടം. അണ്ടർ^19 ലോകകപ്പ് ക്വാർട്ടറിൽ ആതിഥേയരായ ന്യൂസിലൻഡിനെ അട്ടിമറിച്ച് അഫ്ഗാൻ കുട്ടികൾ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് ലോകകപ്പിെൻറ സെമിൈഫനലിൽ ഇടംപിടിച്ചു.
രണ്ട് ദിവസം മുമ്പ് ജലാലാബാദിലും കാബൂളിലുമുണ്ടായ സ്ഫോടനങ്ങളിൽ ഇരയാക്കപ്പെട്ടവർക്ക് തങ്ങളുടെ ജയം സമർപ്പിക്കുന്നുവെന്ന് അഫ്ഗാൻ നായകൻ നവീൻ ഉൾ ഹഖ് പറഞ്ഞു. മത്സരത്തിെൻറ സകല മേഖലയിലും ആധിപത്യം പുലർത്തിയ അഫ്ഗാനിസ്താൻ 202 റൺസിനാണ് കിവീസിനെ തകർത്തെറിഞ്ഞത്. സ്കോർ: അഫ്ഗാൻ: 309/6, ന്യൂസിലൻഡ്: 107ന് ഒാൾഒൗട്ട്. തിങ്കളാഴ്ച നടക്കുന്ന സെമിയിൽ ആസ്ട്രേലിയയാണ് അഫ്ഗാെൻറ എതിരാളികൾ.
ഒാപണർമാരായ റഹ്മാനുല്ല ഗുർബാസിെൻറയും (67 പന്തിൽ 69) ഇബ്രാഹിം സദ്രാെൻറയും (98 പന്തിൽ 68) മിന്നുന്ന തുടക്കം, മധ്യനിരയിൽ ബാഹിർ ഷായുടെ (72 പന്തിൽ 67) ധീരമായ ചെറുത്തുനിൽപ്, അവസാന ഒാവറുകളിൽ അസ്മത്തുല്ല ഒമർസായിയുടെ (23 പന്തിൽ 66) മാസ്മരിക വെടിക്കെട്ട്, മറുപടി ബൗളിങ്ങിൽ സ്പിൻവല എറിഞ്ഞ് മുജീബ് സദ്രാെൻറയും ഖൈസ് അഹ്മദിെൻറയും നാല് വിക്കറ്റ് പ്രകടനം തോൽവിയറിയാെത മുന്നേറിയ ന്യൂസിലൻഡിനെ തകർത്തെറിയാൻ ഇൗ പ്രകടനങ്ങൾ അധികമായിരുന്നു.
ഒന്നാം വിക്കറ്റിലെ 117 റൺസ് കൂട്ടുകെട്ടിൽ തുടങ്ങിയതാണ് അഫ്ഗാൻ ആധിപത്യം. അവസാന ആറ് ഒാവറിൽ 83 റൺസ് അടിച്ചാണ് അഫ്ഗാൻ ഇന്നിങ്സ് അവസാനിപ്പിച്ചത്. അവസാന ഒാവറുകളിൽ കത്തിക്കയറിയ അസ്മത്തുല്ലയാണ് അഫ്ഗാനെ 300 കടത്തിയത്. ഏഴ് സിക്സും മൂന്ന് ഫോറും നേടിയ അസ്മത്തുല്ല 18 പന്തിൽ അർധസെഞ്ച്വറി പിന്നിട്ടു.
അണ്ടർ 19 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയാണിത്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ റിഷഭ് പന്ത് 18 പന്തിൽ അർധസെഞ്ച്വറി നേടിയിരുന്നു. തുടക്കം മുതൽ തകർന്ന ന്യൂസിലൻഡ് 20 റൺസെടുക്കുന്നതിനിടെ ആദ്യ നാല് വിക്കറ്റും 21 റൺസ് എടുക്കുന്നതിനിടെ അവസാന ആറ് വിക്കറ്റും കളഞ്ഞുകുളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
