Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചേ​ട്ട​ന്മാ​രു​ടെ...

ചേ​ട്ട​ന്മാ​രു​ടെ വ​ഴി​യേ​ അ​നി​യ​ന്മാ​രും

text_fields
bookmark_border
ചേ​ട്ട​ന്മാ​രു​ടെ വ​ഴി​യേ​ അ​നി​യ​ന്മാ​രും
cancel

കിം​ബ​ർ​ലി: അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ന്​ അ​ട്ടി​മ​റി​ത്തു​ട​ക്കം. കൗ​മാ​ര ക​പ്പി​​െൻറ ഉ​ദ്​​ഘ ാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ഫ്​​ഗാ​നി​സ്​​താൻ ഏ​ഴു​വി​ക്ക​റ്റി​ന്​ തകർത് തു. അട്ടിമറി വീരന്മാരായ അഫ്​ഗാൻ സീനിയർ ടീമി​​െൻറ വ​ഴി​യേ​യാ​ണ്​ തങ്ങളുമെന്ന്​ ഈ വിജയത്തിലൂടെ വി​ളം​ബ​രം ചെ​ യ്യുകയായിരുന്നു ഇളമുറക്കാർ.

ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ഫ്​​ഗാ​ൻ 129 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി. 15 റ​ൺ​സ്​ മാ​ത്രം വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ്​ പി​ഴു​ത ലെ​ഗ്​​സ്​​പി​ന്ന​ർ ഷ​ഫീ​ഖു​ല്ല ഗ​ഫാ​രി​യാ​ണ്​ ആ​തി​ഥേ​യ ബാ​റ്റി​ങ്ങി​​െൻറ ന​​ട്ടെ​ല്ലൊ​ടി​ച്ച​ത്. ഇ​ബ്രാ​ഹീം സ​ദ്​​റാ​​െൻറ​യും (52) ഇം​റാ​​ൻ മി​റി​െൻറ​യും (57) മി​ക​വി​ൽ അ​ഫ്​​ഗാ​ൻ 25 ഓ​വ​ർ ശേ​ഷി​ക്കേ മൂ​ന്നു​വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി ല​ക്ഷ്യം ക​ണ്ടു. സ്​​കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക- 129 (29.1), അ​ഫ്​​ഗാ​നി​സ്​​താ​ൻ- 130/3 (25).

ര​ണ്ടി​ന്​ 59 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ നി​ന്നാ​ണ്​ ഗ​ഫാ​രി സ​ന്ദ​ർ​ശ​ക​രെ ഗൂ​ഗ്ലി ഉ​പ​യോ​ഗി​ച്ച്​ ക​റ​ക്കി വീ​ഴ്​​ത്തി​യ​ത്. 9.1 ഓ​വ​ർ ​എ​റി​ഞ്ഞ 18കാ​ര​ൻ ര​ണ്ടോ​വ​ർ മെ​യ്​​ഡ​നാ​ക്കി. നാ​ല്​ ആ​തി​ഥേ​യ ബാ​റ്റ്​​സ്​​മാ​ൻ​മാ​രാ​ണ്​ പൂ​ജ്യ​രാ​യി മ​ട​ങ്ങി​യ​ത്. ക്യാ​പ്​​റ്റ​ൻ ബ്രൈ​സ്​ പാ​ഴ്​​സ​ൺ​സ്​ (40), ജെ​റാ​ൾ​ഡ് കോ​ട്​​സീ (38),​ ലൂ​ക്​ ബ്യൂ​ഫോ​ർ​ട്ട്​ (25) എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ ആ​ഫ്രി​ക്ക​ൻ​ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthansports newsunder 19 world cup
News Summary - under 19 world cup 2020
Next Story