തിരുവനന്തപുരം: അണ്ടർ 19 ചതുർദിന ക്രിക്കറ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ പൊളിച് ചടുക്കി ഇന്ത്യ. കളിയുടെ മൂന്നാം ദിനം ഇന്നിങ്സിനും 158 റൺസിനും എതിരാളികളെ തകർത്താണ് കാ ര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ത്യയുടെ യുവസൈന്യം ജയഭേരി മുഴക്കിയത്. വിജയത്തോടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. സ്കോർ: ദക്ഷിണാഫ്രിക്ക 152, 85. ഇന്ത്യ 395. വ്യാഴാഴ്ച രണ്ടിന് 50 റൺസെന്ന നിലയിൽ ബാറ്റിങ് തുടർന്ന ദക്ഷിണാഫ്രിക്കക്ക് 85 റൺസ് എടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടമായി.
9.4 ഓവറിൽ 18 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത ഇടംകൈയൻ പേസർ റെക്സ് സിങ്ങാണ് ദക്ഷിണാഫ്രിയയുടെ നടുവൊടിച്ചത്. വലംകൈയൻ പേസർ അൻഷുൽ കാമ്പോജ് മൂന്നും ഇടംകൈയൻ സ്പിന്നർ മനിഷി രണ്ടും ഹൃത്വിക് ഷോകീൻ ഒന്നും വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ നിരയിൽ എട്ടുപേർക്ക് രണ്ടക്കം കടക്കാനായില്ല. 36 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മാത്യു മൗണ്ട്ഗോമറിക്ക് മാത്രമാണ് ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപണർ ഭൂപേന്ദ്ര ജെയ്സ്വാൾ (173) ആണ് കളിയിലെ കേമൻ.
ഇന്ത്യ എ, ഇന്ത്യ ബി, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന് എന്നീ അണ്ടര്‍ 19 ടീമുകള്‍ കളിക്കുന്ന ഏകദിന പരമ്പര മാര്‍ച്ച് അഞ്ചുമുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും. സ്പോര്‍ട്സ് ഹബ്ബിലും സെൻറ് സേവ്യേഴ്സ് കോളജ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് മത്സരങ്ങൾ.