അ​ണ്ട​ർ 19 ലോ​ക​ക​പ്പിന് ഇന്ന് തുടക്കം; ഇ​ന്ത്യ നാ​ളെ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ

  • ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ൽ നാ​ലു​ ക​ളി

08:12 AM
13/01/2018
​ൈ​​ക്ര​സ്​​റ്റ്​​ച​ർ​ച്ച്​: ഇ​ന്ത്യ​യി​ൽ ശ​നി​യാ​ഴ്​​ച നേ​രം​പു​ല​രു​േ​മ്പാ​ഴേ​ക്കും ന്യൂ​സി​ല​ൻ​ഡ്​ മ​ണ്ണി​ൽ അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​ പോ​രാ​ട്ട​ത്തി​ന്​ ടോ​സ്​ വീ​ണി​രി​ക്കും. വി​രാ​ട്​ കോ​ഹ്​​ലി മു​ത​ൽ സ്​​റ്റീ​വ്​ സ്​​മി​ത്ത് ​വ​രെ ലോ​ക​ക്രി​ക്ക​റ്റി​ൽ ​ക്രീ​സ്​ വാ​ഴു​ന്ന താ​ര​ങ്ങ​ളാ​വാ​ൻ കൊ​തി​ക്കു​ന്ന കൗ​മാ​ര​ത്തി​ന്​ ഇ​ന്നു​ മു​ത​ൽ 22 ദി​വ​സം പോ​രാ​ട്ട​ങ്ങ​ളു​ടെ ഉ​ത്സ​വ​മേ​ളം. 16 രാ​ജ്യ​ങ്ങ​ൾ നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി അ​ങ്കം​വെ​ട്ടു​ന്ന 12ാം ലോ​ക​ക​പ്പ്. മൂ​ന്നു കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​യും (2000, 2008, 2012) ആ​സ്​​ട്രേ​ലി​യ​യും (1988, 2002, 2010) ത​ന്നെ ഹോ​ട്​ ഫേ​വ​റി​റ്റ്. ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പാ​കി​സ്​​താ​ൻ (2004, 2006), ഒ​രോ ത​വ​ണ കി​രീ​ട​മ​ണി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്​​റ്റി​ൻ​ഡീ​സ്, ഇം​ഗ്ല​ണ്ട്, ക​ന്നി​ക്കി​രീ​ടം തേ​ടി ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡ്​ എ​ന്നി​വ​രും പ്ര​വ​ച​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​ർ​ക്കു പു​റ​മെ അ​ട്ടി​മ​റി ക​രു​ത്തു​മാ​യി അ​ഫ്​​ഗാ​നി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വ​രും. 

ഏ​ക​ദി​ന ലോ​ക​ക​പ്പി​​െൻറ ഉ​ദ്​​ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന്​ നാ​ലു​​ മ​ത്സ​ര​ങ്ങ​ളു​ണ്ട്. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ടോ​സ്​ വീ​ഴു​ന്ന​ത്​ ഇ​ന്ത്യ​ൻ സ​മ​യം പു​ല​​ർ​െ​ച്ച മൂ​ന്നി​ന്. നാ​ലാം അ​ങ്കം 6.30നും. ​ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ൽ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ അ​ഫ്​​ഗാ​നി​സ്​​താ​ൻ പാ​കി​സ്​​താ​നെ​യും സിം​ബാ​ബ്​​വെ പാ​പ്വ ന്യൂ​ഗി​നി​യെ​യും ബം​ഗ്ലാ​ദേ​ശ്​ ന​മീ​ബി​യ​യെ​യും നേ​രി​ടും. ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡും വെ​സ്​​റ്റി​ൻ​ഡീ​സും ത​മ്മി​ലെ മ​ത്സ​രം 6.30നാ​ണ്. ന്യൂ​സി​ല​ൻ​ഡി​ൽ ഇ​ത്​ ഡേ-​നൈ​റ്റ്​ പോ​രാ​ട്ടം.കി​രീ​ടം ല​ക്ഷ്യ​മി​െ​ട്ട​ത്തി​യ വ​ൻ ടീ​മു​ക​ൾ ഞാ​യ​റാ​ഴ്​​ച ക​ള​ത്തി​ലി​റ​ങ്ങും. ശ്രീ​ല​ങ്ക-​അ​യ​ർ​ല​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക-​കെ​നി​യ മ​ത്സ​ര​ങ്ങ​ൾ പു​ല​ർ​െ​ച്ച മൂ​ന്നി​നും ഇ​ന്ത്യ x ആ​സ്​​ട്രേ​ലി​യ മ​ത്സ​രം 6.30നും​​ആ​രം​ഭി​ക്കും.

 
COMMENTS