ഇന്ത്യയിലേക്കൊരു ടിക്കറ്റ് തേടി
text_fieldsന്യൂഡൽഹി: ഇന്ത്യയിലേക്കൊരു ടിക്കറ്റിനായി കൗമാര ഫുട്ബാൾ ലോകം നെേട്ടാട്ടത്തിൽ. ഒക്ടോബർ ആറു മുതൽ കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിൽ നടക്കുന്ന അണ്ടർ17 ലോകകപ്പിന് യോഗ്യത തേടി വിവിധ വൻകരകൾ മത്സരച്ചൂടിൽ.
ഒാഷ്യാനിയ മേഖല യോഗ്യത മത്സരം പൂർത്തിയായപ്പോൾ, അർജൻറീനയും ബ്രസീലും ഉറുഗ്വായും മത്സരിക്കുന്ന തെക്കനമേരിക്കയിൽ കളി കനക്കുന്നു. ഒക്ടോബർ ആറ് മുതൽ 28 വരെ നടക്കുന്ന ലോകകപ്പിൽ 24 ടീമുകൾക്കാണ് ഇടം. ആതിഥേയരായി ഇന്ത്യയും, ഏഷ്യയിൽനിന്ന് മറ്റ് നാല് ടീമുകളും നേരത്തെ ഇടം ഉറപ്പിച്ചു.
നാലു ടിക്കറ്റുറപ്പിച്ച് ഏഷ്യ
കഴിഞ്ഞ സെപ്റ്റംബറിൽ ഗോവയിൽ നടന്ന എ.എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ് വഴിയാണ് നാല് ഏഷ്യൻ ടീമുകൾ യോഗ്യത ഉറപ്പിച്ചത്. ചാമ്പ്യന്മാരായ ഇറാഖ്, റണ്ണേഴ്സ് അപ്പായി ഇറാൻ, സെമിഫൈനലിസ്റ്റുകളായ ജപ്പാൻ, വടക്കൻ കൊറിയ എന്നിവരാണ് ആതിഥേയ വൻകരയുടെ പ്രതിനിധികൾ. എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഇന്ത്യ ഗ്രൂപ് റൗണ്ടിൽ അവസാന സ് ഥാനക്കാരായിരുന്നു.
ഒാഷ്യാനിയയും ഒരുങ്ങി
ഒാഷ്യാനിയ അണ്ടർ 17ചാമ്പ്യൻഷിപ് ജേതാക്കളായി ന്യൂസിലൻഡും, റണ്ണേഴ്സ് അപ്പായി ന്യൂ കാലിഡോണിയയും യോഗ്യത നേടി. ഫെബ്രുവരി 24ന് സമാപിച്ച ചാമ്പ്യൻഷിപ്പിൽ മറ്റ് ഒമ്പത് ടീമുകളെ പിന്തള്ളിയാണ് ഇരുവരും ഇന്ത്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ന്യൂസിലൻഡിന് തുടർച്ചയായി ആറാം കൗമാര ലോകകപ്പ് യോഗ്യതയാണെങ്കിൽ ഫ്രഞ്ച് അധീന ദ്വീപ് രാജ്യമായ കാലിഡോണിയക്ക് ആദ്യ ഫിഫ ലോകകപ്പ് യോഗ്യതയാണിത്.
തെക്കനമേരിക്കയിൽ പോരാട്ടച്ചൂട്
ഇന്ത്യൻ മണ്ണിൽ ഏറ്റവും ആരാധകരുള്ള ടീമുകൾ കളിക്കുന്ന വൻകരയാണ് തെക്കനമേരിക്ക. അർജൻറീന, ബ്രസീൽ, ഉറുഗ്വായ്, ചിലി എന്നിവരടക്കം 10 ടീമുകൾ ഇവിടെ യോഗ്യത തേടി പോരാട്ടം തുടങ്ങി. ഫെബ്രുവരി 23ന് തുടങ്ങിയ ചാമ്പ്യൻഷിപ് മാർച്ച് 19ന് സമാപിക്കും. നാല് ടീമുകൾക്കാവും യോഗ്യത.
അതേസമയം, ഗ്രൂപ് റൗണ്ടിൽ രണ്ട് കളിയും തോറ്റ ഉറുഗ്വായ്ക്ക് അടുത്ത രണ്ട് കളിയും ജയിച്ചാലേ ഇന്ത്യയിലേക്കുള്ള സാധ്യത നിലനിൽക്കൂ. ബി ഗ്രൂപ്പിൽ അർജൻറീനയുടെ സ്ഥിതിയും പരിതാപകരം. മൂന്നിൽ രണ്ടും തോറ്റവർക്ക് നിർണായക മത്സരത്തിൽ ബ്രസീലിനെ കീഴ്പ്പെടുത്തിയെങ്കിലേ സാധ്യതയുള്ളൂ. എന്നാൽ, കളിച്ച രണ്ടിൽ രണ്ടും ജയിച്ചാണ് ബ്രസീലിെൻറ ജൈത്രയാത്ര.
യൂറോപ്പ്
യുവേഫ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽനിന്നും അഞ്ച് ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത. മേയ് മൂന്ന് മുതൽ 16വരെയാണ് ചാമ്പ്യൻഷിപ്. 16 ടീമുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.
ആഫ്രിക്ക
ആഫ്രിക്കൻ വൻകരക്ക് നാല് ബർത്ത്. മേയ് 21 മുതൽ ജൂൺ നാല് വരെ ഗാേബാൺ വേദിയാവുന്ന അണ്ടർ 17 ആഫ്രിക്കൻ ചാമ്പ്യൻഷിപ് വഴിയാണ് യോഗ്യത.
കോൺകകാഫ്
ലോകകപ്പിന് നാല് ബർത്ത്. ഏപ്രിൽ 21മുതൽ മേയ് ഏഴ് വരെ പാനമ വേദിയാവുന്ന അണ്ടർ 17 ചാമ്പ്യൻഷിപ് വഴി യോഗ്യത. 12 ടീമുകളാണ് യോഗ്യതാ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
