Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2016 4:05 AM IST Updated On
date_range 9 Dec 2016 4:07 AM ISTഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ പരിക്കേറ്റ അമ്പയർ ആശുപത്രിൽ
text_fieldsbookmark_border
മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്റ്റിനിടയില്‍ തലക്ക് പരിക്കേറ്റ ഫീല്‍ഡ് അമ്പയര്‍ പോള്‍ റീഫലിനെ ആശുപത്രിയിലാക്കി. ലഞ്ചിനുശേഷം 49ാമത്തെ ഓവറിലാണ് റീഫലിന് പരിക്കേറ്റത്. സ്ക്വയര്‍ ലെഗില്‍ നില്‍ക്കുകയായിരുന്നു റീഫല്‍. ഇംഗ്ളണ്ട് ഓപണര്‍ കീറ്റണ്‍ ജെന്നിങ്സ് അശ്വിന്‍െറ പന്ത് സ്ക്വയര്‍ ലെഗിലേക്ക് തിരിച്ചുവിട്ടു. ബൗണ്ടറി തേടി പാഞ്ഞ പന്ത് ഫീല്‍ഡ് ചെയ്ത ഭുവനേശ്വര്‍ കുമാര്‍ ചേതേശ്വര്‍ പുജാരയെ ലക്ഷ്യമാക്കി എറിഞ്ഞത് പോള്‍ റീഫലിന്‍െറ തലക്കു പിന്നില്‍ കൊള്ളുകയായിരുന്നു. ഏറുകൊണ്ട് തലയില്‍ കൈവെച്ച് നിലത്തിരുന്നുപോയ റീഫലിന് ചുറ്റും കളിക്കാരും മെഡിക്കല്‍ സംഘവും ഓടിക്കൂടി.
ഉടന്‍തന്നെ മൈതാനത്തിനു പുറത്തേക്കു കൊണ്ടുവന്ന റീഫലിനെ വിശദ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. റീഫലിന് പകരം മൂന്നാം അമ്പയര്‍ മരിയാസ് ഇറാസ്മസാണ് പിന്നീട് കളി നിയന്ത്രിച്ചത്. റിസര്‍വ് അമ്പയര്‍ സി. ഷംസുദ്ദീന് മൂന്നാം അമ്പയറുടെ ചുമതലയും നല്‍കി. റീഫലിനെ സി.ടി സ്കാനിങ്ങിന് വിധേയനാക്കി. അദ്ദേഹത്തിന്‍െറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആസ്ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആയിരുന്ന പോള്‍ റീഫല്‍ മിക്കവാറും വെള്ളിയാഴ്ച കളി നിയന്ത്രിക്കാന്‍ ഗ്രൗണ്ടില്‍ മടങ്ങിയത്തെും.
ICYMI: Umpire Paul Reiffel was stretchered off earlier after being hit by a throw during day one of #INDvsENG - wishing him a full recovery! pic.twitter.com/o1a71srnNP
— 888sport (@888sport) December 8, 2016
ഉടന്‍തന്നെ മൈതാനത്തിനു പുറത്തേക്കു കൊണ്ടുവന്ന റീഫലിനെ വിശദ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. റീഫലിന് പകരം മൂന്നാം അമ്പയര്‍ മരിയാസ് ഇറാസ്മസാണ് പിന്നീട് കളി നിയന്ത്രിച്ചത്. റിസര്‍വ് അമ്പയര്‍ സി. ഷംസുദ്ദീന് മൂന്നാം അമ്പയറുടെ ചുമതലയും നല്‍കി. റീഫലിനെ സി.ടി സ്കാനിങ്ങിന് വിധേയനാക്കി. അദ്ദേഹത്തിന്‍െറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആസ്ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആയിരുന്ന പോള്‍ റീഫല്‍ മിക്കവാറും വെള്ളിയാഴ്ച കളി നിയന്ത്രിക്കാന്‍ ഗ്രൗണ്ടില്‍ മടങ്ങിയത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story