ലണ്ടൻ: ഒത്തുകളി വിവാദത്തിൽ ലണ്ടനിൽ അറസ്റ്റിലായ വാതുവെപ്പുകാരൻ സഞ്ജീവ് കുമാർ ചൗളയെ ഇന്ത്യക്ക് കൈമാറാൻ യു. കെ കോടതിയിൽ ധാരണയായി. 2000ത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഹാൻസീ ക്രോഞ്ചെയെ അടക്കം കുടുക്കിയ ഒത്തുകളിയിലായിരുന്നു പ്രധാന വാതുവെപ്പുകാരനായ സഞ്ജീവ് കുമാർ ചൗളയെ പിടികൂടിയത്.
2000 ജനുവരിയിലും മാർച്ചിലുമായി നടന്ന മത്സരങ്ങളിൽ ഒത്തുകളിക്കാൻ ആവശ്യപ്പെട്ട് വാതുവെപ്പുകാർ ദക്ഷിണാഫ്രക്കൻ നായകനെ സമീപിച്ചിരുന്നു. അന്ന് വാതുവെപ്പുകാർക്കും ഹാൻസീ ക്രോഞ്ചക്കും ഇടനിലക്കാരനായി നിന്നത് ഇന്ത്യക്കാരനായ സഞ്ജീവായിരുന്നു. 1996ൽ യു.കെയിലേക്ക് പോയ സഞ്ജീവിനെ 2016ലായിരുന്നു അറസ്റ്റ് ചെയ്തത്.