അണ്ടർ 23 വനിത ക്രിക്കറ്റ്; മുംൈബയെ വീഴ്ത്തി കേരളം ഫൈനലിന് യോഗ്യത നേടി
text_fieldsമുംബൈ: അണ്ടർ 23 വനിത ട്വൻറി20 ക്രിക്കറ്റിൽ മുംെബെയെ നാലു റൺസിന് വീഴ്ത്തി കേരളം ഒാൾ ഇന്ത്യ ഫൈനലിന് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 89 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂവെങ്കിലും ബൗളർമാർ മുംബൈയെ എറിഞ്ഞിടുകയായിരുന്നു. സ്കോർ: കേരളം 89/9 (20). മുംബൈ 85ന് പുറത്ത് (19.5).
കേരള നിരയിൽ ദൃശ്യ (25), ജിലു ജോർജ് (23), ആരതി ജയപാൽ (13), ജിപ്സ വി. ജോസഫ് (10) എന്നിവർക്ക് മാത്രമേ രണ്ടക്കം കണ്ടെത്താനായുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 46ന് ഏഴ് എന്ന നിലയിൽനിന്നാണ് 85 വരെ എത്തിയത്. കേരളത്തിനായി കീർത്തി കെ. ജയിംസ് മൂന്നു വിക്കറ്റെടുത്തു.
മിന്നു മാണി രണ്ടും അനീന മാത്യൂസ്, സൗരഭ്യ എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി. ഗ്രൂപ് ‘ബി’യിൽനിന്ന് ഒരു മത്സരം പോലും തോൽക്കാതെയാണ് കേരള വനിതകളുടെ വിജയക്കുതിപ്പ്. ബുധനാഴ്ച മഹാരാഷ്ട്രയാണ് കേരളത്തിെൻറ എതിരാളികൾ.
