Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടർ 23 ഏകദിനം: കേരളം ഇന്ന് രാജസ്ഥാനെതിരെ
text_fieldsbookmark_border
കാൺപുർ: അണ്ടർ 23 ഏകദിന ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് രാജസ്ഥാനെ നേരിടും. പ്രീക്വാർട്ടറിൽ ബിഹാറിനെ 116 റൺസിന് തോൽപിച്ചാണ് കേരളത്തിെൻറ ജൈത്രയാത്ര. രോഹൻ എസ് കുന്നുമ്മലിെൻറ സെഞ്ച്വറി മികവിൽ (147 നോട്ടൗട്ട്) അഞ്ചു വിക്കറ്റ് നഷ്ടത്തിൽ കേരളം 281 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിഹാർ 165ന് പുറത്തായി. ശ്രീഹരി നായർ നാലു വിക്കറ്റും, ബേസിൽ എൻ.പി മൂന്നും, ഡാരിൽ എസ് ഫെരാറിയോ രണ്ടും വിക്കറ്റുകൾ വീഴ്ത്തിയാണ് കേരളത്തിന് വൻ ജയമൊരുക്കിയത്. കാൺപുരിൽ രാവിലെ ഒമ്പത് മുതലാണ് കേരളം-രാജസ്ഥാൻ മത്സരം.
Next Story
